india

ഓട വൃത്തിയാക്കാന്‍ ഇറങ്ങി; എ.എ.പി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍

By Test User

March 23, 2022

ന്യുഡല്‍ഹി: ഓട വൃത്തിയാക്കാനിറങ്ങിയ എഎപി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. ശാസ്ത്രി പാര്‍ക്കിലെ മലിനജലം ഒഴുകുന്ന ഓടയിലേക്ക് എഎപി കൗണ്‍സിലര്‍ ഹസീബ് ഉല്‍ ഹസന്‍ വീഴുകയായിരുന്നു. അഴുക്കുചാല് നിറഞ്ഞ കാര്യം നിരവിധി തവണ ഉദ്യോഗസ്ഥരുടേയും ബി.ജെ.പി പ്രാദേശിക നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഫലമുണ്ടായില്ലെന്നും ഹസന്‍ പറഞ്ഞു. തുടര്‍ന്നാണ്  ഓട വൃത്തിയാക്കാന്‍ സ്വയം ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

എഎപി കൗണ്‍സിലര്‍ ഓട വൃത്തിയാക്കാനിറങ്ങിയ വീഡിയോയും അദ്ദേഹത്തെ പാലില്‍ കുളിപ്പിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.