X

നാലാം ഏകദിനം: ഇന്ത്യക്ക് ദയനീയ പരാജയം

ആന്റിഗ്വ:വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ദയനീയ പരാജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ലക്ഷ്യമാക്കിറങ്ങിയ ഇന്ത്യ വിന്‍ഡീസ് നേടിയ 190 റണ്‍സ് മറികടക്കാനാകാതെ 49.4 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

വിന്‍ഡീസ് നേടിയ ചെറിയ സ്‌കോര്‍ മറികടക്കാനെത്തിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ജയത്തിന് 11 റണ്‍സ് അകലെ ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ് വീഴ്ത്തുകയായരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ എം.എസ് ധോണിയും (114 പന്തില്‍ 54) അജിങ്ക്യ രഹാനെയും (91 പന്തില്‍ 60) അര്‍ധ സെഞ്ചുറി നേടിയെങ്കിലും റണ്‍നിരക്കിന്റെ സമ്മര്‍ദ്ദത്തിലായത് അവസാനം ഇന്ത്യയ്ക്കു തിരിച്ചടിയായി.

നേരത്തെ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിനെ ഇന്ത്യ ചെറിയ സ്‌കോറിലൊതുക്കിയിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവുമാണ് വിന്‍ഡീസിനെ പിടിച്ചുകെട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നല്ല തുടക്കത്തിന് ശേഷം 189 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിംഗില്‍ അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ-രണ്ട് വിക്കറ്റിന് 37 റണ്‍സ് എന്ന നിലയിലാണ്. ഉമേഷ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ലൂയിസും ഹോപ്പും ചേര്‍ന്ന് ഗംഭീര തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്. 57 റണ്‍സ് വരെ നീണ്ടുനിന്നു ഒന്നാം വിക്കറ്റ് സഖ്യം. ഹോപ്പിനെ ഹാര്‍ദ്ദിക് പുറത്താക്കിയപ്പോള്‍ തുടങ്ങിയ തകര്‍ച്ചക്ക് ഉമേഷ് കരുത്ത് പകരുകയായിരുന്നു. രണ്ടാം വരവില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഉമേഷ് ചേസിനെ പുറത്താക്കിയാണ് തുടങ്ങിയത്. ഇതാദ്യമായി പരമ്പരയില്‍ അവസരം ലഭിച്ച മുഹമ്മദ് ഷമി പത്തോവറില്‍ 33 റണ്‍സ് നല്‍കി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ശിഖര്‍ ധവാനെ പെട്ടെന്ന് നഷ്ടമായി. നായകന്‍ വിരാത് കോലി മൂന്ന് റണ്‍സിന് പുറത്തായി.

chandrika: