X

ശ്രീലങ്കയില്‍ ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും വിലക്ക്

ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ചില സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ നിരോധിച്ചു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കാണ് താല്‍കാലിക വിലക്ക്.
മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങള്‍ കലാപത്തിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക്.
രാജ്യത്ത് മുസ്ലിം പള്ളികളും, മുസ്ലിങ്ങളുടെ കടകളും വലിയ തോതില്‍ ആക്രമിക്കപ്പെടുന്നുണ്ട്. അക്രമങ്ങള്‍ക്ക് കാരണമായി എന്ന് കരുതുന്ന ഫെയ്‌സ്ബുക്ക് വിവാദ പോസ്റ്റ് ചെയ്ത 38കാരനായ അബ്ദുള്‍ ഹമീദ് മുഹമ്മദ് ഹൗസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഭീഷണി പോസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പ്രാദേശിക തലത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയായിരുന്നു അറസ്റ്റ്. ഈ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ ചെറുക്കാനും കുപ്രചാരണങ്ങളില്‍ ആളുകള്‍ വീഴാതിരിക്കാനുമാണ് സര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്.

web desk 3: