X

പുതിയ നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ടുന്നതായി പരാതി; കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി

മുബൈ: രാജ്യം നോട്ടു പ്രതിസന്ധിയില്‍ കഴിയവെ സമീപ വര്‍ഷങ്ങളില്‍ ഇറങ്ങിയ പുതിയ നോട്ടുകള്‍ക്കെതിരെ പരാതിയുമായി അന്ധര്‍. നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് പരാതി. പുതിയ നോട്ടുകളില്‍ അന്ധര്‍ ബുദ്ധിമുട്ട് നേരിടുന്നതായി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡാണ് ഹര്‍ജി നല്‍കിയത്. സമീപ വര്‍ഷങ്ങളില്‍ ഇറക്കിയ നോട്ടുകളും നാണയത്തുട്ടുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് അന്ധരുടെ പരാതി.

പരാതിയിമേല്‍ മുബൈ ഹൈക്കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി.
ആറാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. പരാതികാരനോട് രണ്ടാഴ്ചക്കുള്ളില്‍ പുനപരിശേധനാ ഹരജി നല്‍കാനും കോടതി നിര്‍ദേശിച്ചു

മുമ്പ് ഇറക്കിയിരുന്ന നാണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പുതിയ 100 ന്റെ നോട്ടിലും നാണയത്തുട്ടുകളിലും കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയാനുള്ള മാര്‍ഗങ്ങളില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്. പുതുതായി നോട്ടുകളും നാണയങ്ങളും പുറത്തിറക്കുമ്പോള്‍ അതിന്റെ ഘടന അന്ധര്‍ക്ക് കൂടി തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാവണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

chandrika: