X

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് തകര്‍ത്തു

അരിക്കൊമ്പനെ മയക്കുവെടിവച്ച് കൊണ്ടുപോയതിനു പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം വീട് തകര്‍ത്തു. രാജന്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു കാട്ടാന ആക്രമണം.

ചക്കക്കൊമ്പന്‍ അടക്കമുള്ള ആവകളുടെ കൂട്ടമാണ് ആക്രമണം നടത്തിയത്. അരിക്കൊമ്പനെ കൊണ്ടുപോയതിന് പിന്നാലെ ചിന്നക്കനാലില്‍ ഇന്നലെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. അരിക്കൊമ്പനെ തേടിയാണ് ആനക്കൂട്ടം അവിടെ തമ്പടിച്ചതെന്നാണ് നിഗമനം.

webdesk14: