പത്തനാപുരത്ത് ചാലിയാക്കരയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. 15 വയസുള്ള കട്ടുകൊമ്പനാണ് ഷോക്കേറ്റ് ചരിഞ്ഞത്. വനപാലകരാണ് രണ്ട് ദിവസത്തോളം പഴക്കം വന്ന കാട്ടുകൊമ്പന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.പത്തനാപുരം റേഞ്ചില്‍ സമാനരീതിയില്‍ രണ്ടാമത്തെ കൊമ്പനാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ചരിയുന്നത്.
പത്തനാപുരത്ത് വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു
Tags: wildeephant