X
    Categories: keralaNews

ഏകസിവില്‍കോഡിന് വേണ്ടി സി.പി.എം നിയമസഭയില്‍ വാദിച്ചതിന്റെ വാര്‍ഷികം ഇന്ന്

ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന് സി.പി.എം കേരള നിയമസഭയില്‍ ആവശ്യപ്പെട്ടതിന്റെ മുപ്പത്താറാം വാര്‍ഷികമാണ് ഇന്ന്. കെ.ആര്‍. ഗൗരിയമ്മയും സി.ടി കൃഷ്ണനും വി.ജെ.തങ്കപ്പനും എം.വി രാഘവനും കെ.പി അരവിന്ദാക്ഷനും മറ്റുമാണ് 1985 ജൂലൈ 9ന് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്. ഏകസിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നായിരുന്നു ചോദ്യം. മുഖ്യമന്ത്രി കെ.കരുണാകരന്‍ സഭയിലുണ്ടായിരുന്നില്ല. പകരം മന്ത്രി എം.പി ഗംഗാധരനാണ് മറുപടി നല്‍കിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏകിസിവില്‍കോഡ് നടപ്പാക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ശരീഅത്തിനെതിരെയും വ്യക്തിനിയമങ്ങള്‍ക്കെതിരെയും സി.പി.എം വലിയ പ്രചാരണം നടത്തിയ നാളുകളിലായിരുന്നു ചോദ്യം. പാര്‍ട്ടി നേതാവ് ഇ.എം.എസ്സായിരുന്നു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. പ്രതിപക്ഷ നേതാവ് ഇ.കെ നായനാരും മറ്റും കൊണ്ടുപിടിച്ച് പ്രസംഗിച്ച് നടന്നു. അന്ന് അഖിലേന്ത്യാ മുസ്്‌ലിം ലീഗ് സി.പി.എം സഖ്യത്തിലായിരുന്നു . ഇതേതുടര്‍ന്ന് ആ പാര്‍ട്ടി മുന്നണി വിട്ട് മുസ്ലിം ലീഗില്‍ തിരികെ ലയിച്ചു.
വിവാദം നീളുകയും ചില പത്രങ്ങള്‍ വിവാദം കൊഴുപ്പിക്കുകയും ചെയ്തതിനൊടുവില്‍ ഇ.എം.എസ് തന്നെ വിവാദത്തിന് സുല്ലിട്ടു: എനിക്ക് ശരീഅത്തിനെക്കുറിച്ച് യാതൊന്നുമറിയില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു അത്. അതോടെ മുസ്്‌ലിം ലീഗ് അടക്കം ഒരു വര്‍ഗീയകക്ഷിയുമായും സി.പി.എം ഇനി സഖ്യമുണ്ടാക്കി്‌ല്ലെന്ന പ്രസ്താവനയും ഇ.എം.എസ് നടത്തി. 1986ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തുകയും ചെയ്തു. എം.വി രാഘവനെ മുസ്്‌ലിം ലീഗുമായി ബന്ധം വേണമെന്ന് വാദിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പലസന്ദര്‍ഭങ്ങളിലും മുസ്്‌ലിം ലീഗിന് പിന്നില്‍ വാഗ്്ദാനങ്ങളുമായി സി.പി.എം നേതാക്കള്‍ പ്രത്യക്ഷപ്പെടുന്നതാണ ്‌കേരളം കണ്ടത്. മുസ്ലിംലീഗ് ജനാധിപത്യപാര്‍ട്ടിയാണെന്നും തൊട്ടുകൂടായ്മയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും ഇപ്പോള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

Chandrika Web: