X

ഐപിആര്‍ ഏഴില്‍ കൂടുതലുള്ള 4,155 വാര്‍ഡുകളില്‍ ലോക്ഡൗണ്‍; പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആര്‍) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇവിടങ്ങളിലെ സ്ഥിതി എല്ലാ ബുധനാഴ്ചയും വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പട്ടിക അവലോകനം ചെയ്യുന്നത് രണ്ടു ദിവസത്തിനിടയിലാക്കാന്‍ ആലോചനയുണ്ട്.

296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാര്‍ഡുകളിലാണ് ഐപിആര്‍ നിരക്ക് ഏഴില്‍ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍: 52. 742 വാര്‍ഡുകളിലാണ് നിയന്ത്രണം. കാസര്‍കോടാണ് കുറവ്. 5 തദ്ദേശ സ്ഥാപനങ്ങളിലായി 49 വാര്‍ഡുകള്‍.

web desk 3: