X
    Categories: CultureMoreNewsViews

കൂട്ടബലാല്‍ത്സംഗത്തിനിരയായി; രക്ഷപ്പെടാനായി യുവതി മൂന്നാം നിലയില്‍ നിന്ന് ചാടി

ജയ്പൂര്‍: കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാനായി യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് നഗ്‌നയായി താഴേക്ക് ചാടി. ജയ്പൂരിലെ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി ഇപ്പോള്‍ ജയ്പൂരിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത്തിമൂന്നുകാരിയായ നേപ്പാളി യുവതിയെ രണ്ടുപേര്‍ ചേര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഇരയുടെ പരാതിയില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി ജയ്പൂര്‍ സൗത്ത് എ.സി.പി കെ.കെ. അശ്വതി പറഞ്ഞു. ലോകേഷ് സൈനി (19), കമല്‍ സൈനി (24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.ഇവരില്‍ രക്ഷപെടാനായി നേപ്പാളി യുവതി മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: