X

ഗുസ്തി താരങ്ങള്‍ ഡോ: എം. കെ മുനീറുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ: എം. കെ മുനീറുമായി ചര്‍ച്ച നടത്തി. വിനയ് പോഗട്ട്, ബജ്‌രംഗ് പൂനിയ, സംഗീത ഫോഗട്ട്,സോംവീര്‍ രത്തീ എന്നിവരാണ് ചര്‍ച്ച നടത്തിയത്. കേരളത്തില്‍ നിന്നുള്ള പിന്തുണ ഏറെ ആശാവഹമാണെന്ന് താരങ്ങള്‍ പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ തെരുവില്‍ നീതിക്ക് വേണ്ടി പോരാടുന്ന കാഴ്ച ഏറെ ദുഃഖകരമാണെന്നും,സമരത്തിന് എല്ലാ വിധ പിന്തുണയും അര്‍പ്പിക്കുന്നതായും മുനീര്‍ പറഞ്ഞു. എം. എസ്. എഫ് ദേശീയ പ്രസിഡന്റ് പി. വി അഹ്മദ് സാജു, വൈസ് പ്രസിഡന്റ് ഖാസിം ഈനോളി, അസ്ഹറുദ്ധീന്‍.പി സംബന്ധിച്ചു.

webdesk11: