X

വയനാട് പനവല്ലിയിലെ കടുവ കൂട്ടിലകപ്പെട്ടു

വയനാട് പനവല്ലിയിൽ കടുവ കൂട്ടിലായി. വെള്ളിയാള്ച രാത്രി ഒൻപതോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. കൂട് വെച്ചതിന്റെ ഏഴാംദിവസമാണ് കടുവയെ പിടികൂടുന്നത്.കഴിഞ്ഞ 16-നാണ് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.കഴിഞ്ഞമാസമാണ് പനവല്ലിയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മിരവധി വളർത്തുമൃഗങ്ങളെ കടുവ പിടിച്ചിരുന്നു.ഇതിനെ തുടർന്നാണ് വനം വകുപ്പ് കൂടി സ്ഥാപിച്ചത്.കടുവയെ സുൽത്താൻ ബത്തേരി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

webdesk15: