X

പ്രമേഹത്തിന് കാരണമാകുന്ന കരിമ്പ് കൃഷി ചെയ്യരുത്: വിചിത്ര ആഹ്വാനവുമായി യോഗി ആദിത്യനാഥ്

പ്രമേഹത്തിന് കാരണമാകുന്നതിനാല്‍ കരിമ്പ് കൃഷിയില്‍ നിയന്ത്രണം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
‘കരിമ്പ് കൃഷി കൂടുന്നത് അതിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നു. അത് കൂടുതല്‍ പ്രമേഹ രോഗികളെ ഉണ്ടാക്കുന്നതിരാണ് അവസാനിക്കുക. അതുകൊണ്ട് കരിമ്പു കൃഷി കുറക്കല്‍ അത്യാവശ്യമാണ്. യോഗി ആദിത്യനാഥ് പറഞ്ഞു.

ബഗ്പാതില്‍ പരിപാടിക്കിടെയായിരുന്നു യോഗിയുടെ ഈ പ്രസ്താവന എന്നതാണ് ഏറ്റവും വലിയ തമാശ. ഇവിടെ കരിമ്പ് കൃഷിയാണ് പ്രധാന വരുമാനമാര്‍ഗ്ഗം.

അതേസമയം സംസ്ഥാനത്തെ കരിമ്പു കൃഷിക്കാര്‍ക്ക് കുടിശ്ശികയായി 11000 കോടി രൂപ നല്‍കാനുണ്ടെന്ന് ആഗസ്റ്റ് 20 സര്‍ക്കാര്‍ അറിയിച്ചിരുന്നു. നേരത്തെ കരിയാന, നൂര്‍പൂര്‍ ലോകസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു. രണ്ടിടത്തെയും പ്രധാന കൃഷി കരിമ്പാണ്.

chandrika: