X
    Categories: MoreViews

രോഗിയായ മകളെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വിറ്റ് അമ്മ

ബീജിങ്: ചൈനയില്‍ കുട്ടിയുടെ ചികിത്സക്കായി പണം കണ്ടെത്തുന്നതിന് മുലപ്പാല്‍ വില്‍ക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗ്വാങ് ഷിയില്‍നിന്നുള്ള താങ് എന്ന 24കാരിയും സിച്ചുവാനുമാണ് നിസ്സഹായതയുടെ ദൃശ്യങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഷെന്‍ഴന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനു സമീപമാണ് ഇവര്‍ ബോര്‍ഡുമായി ഇരിക്കുന്നത്.

‘ഞാന്‍ ഇരട്ടകുട്ടികളുടെ അമ്മയാണ്. ഐസിയുവിലുള്ള മകളുടെ ചികിത്സക്ക് പണം കണ്ടെത്താനാണ് മുലപ്പാല്‍ വില്‍ക്കുന്നത്.’-താങും ഭര്‍ത്താവും പറയുന്നു. കുഞ്ഞിന്റെയും ഫോട്ടോയും ചികിത്സയുടെ വിവരങ്ങളും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ കുഞ്ഞ് ചികിത്സയിലുണ്ടെന്ന് ബാവോ അന്‍ ജില്ലയിലെ പീപ്പിള്‍സ് ആസ്പത്രി അധികൃതരും സ്ഥിരീകരിച്ചു.

കുട്ടിയുടെ ചികിത്സക്കുവേണ്ടി ഒരു ലക്ഷം യുവാന്‍ സമാഹരിക്കാനാണ് താങും ഭര്‍ത്താവും തെരുവിലിറങ്ങിയിരിക്കുന്നത്. ഡിസംബറിലാണ് താങ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവത്തിനുശേഷം കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില അപകടത്തിലായി. മാതാപിതാക്കള്‍ക്ക് പണമില്ലാത്തതുകൊണ്ട് കുഞ്ഞിന്റെ ചികിത്സയില്‍ ഒരു കുറവും വരുത്തില്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.

chandrika: