X

രാഷ്ട്രീയ തിന്മകള്‍ക്കെതിരെ യുവസമൂഹം ഉണരണം: മുനവ്വറലി തങ്ങള്‍

കണ്ണൂര്‍: ഫാസിസം എല്ലാ മേഖലകളെയും കാര്‍ന്ന് തിന്നുമ്പോള്‍ ധൈഷണികതയുടെയും സമാധാനത്തിന്റെയും പാതയില്‍ പോരാടാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്ന് മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍.

രാഷ്ട്രീയ തിന്മകള്‍ക്കെതിരെയായിരിക്കണം നമ്മുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിം യൂത്ത്‌ലീഗ് യുവജനയാത്ര പ്രഖ്യാപന സമ്മേളന സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനവ്വിറലി തങ്ങള്‍. സുരക്ഷിതത്വമായി ജീവിക്കാനാകാത്ത സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. അക്രമത്തിന്റെ മാര്‍ഗത്തില്‍ നന്മകള്‍ പുലരില്ല. സമാധാനത്തിന്റെ മാര്‍ഗത്തിലായിരിക്കണം പോരാട്ടം.

പകപോക്കല്‍ രാഷ്ട്രീയത്തിന്റെ പാതയാണ് സി.പി.എം സ്വീകരിക്കുന്നത്. രാഷ്ട്രീയമായി പ്രതികരിക്കുന്നവരെ അടിച്ചൊതുക്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. സ്വതന്ത്ര പ്രവര്‍ത്തനത്തിന് അനുവദിക്കാത്ത സി.പി.എം ശൈലിയുടെ ഇരയാണ് ഷുക്കൂറും ഷുഹൈബും. രാഷ്ട്രീയപരമായും സാമൂഹികപരമായും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യുവജന സംഘടനകള്‍ തയ്യാറാകണം. മുസ്്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന്റെ നന്മയ്ക്കാണ്. പ്രാദേശിക തലം മുതല്‍ അന്തര്‍ദേശീയ തലങ്ങളില്‍ ഇടപെടാന്‍ യൂത്ത്‌ലീഗിന് സാധിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജന വിഭാഗങ്ങളും ആശ്രയിക്കുന്ന പാര്‍ട്ടിയായി മുസ്്‌ലിംലീഗ് മാറിയെന്നും മുനവ്വിറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

chandrika: