X

യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയര്‍ അഭിമാനം: ഷാഫി പറമ്പില്‍

ഡി വൈ. എഫ്. ഐ യുടെ പൊതിച്ചോറിനെ പുകഴ്ത്തിയ രമേശ് ചെന്നിത്തലക്ക് പരോക്ഷ മറുപടിയായി ഷാഫി പറമ്പില്‍ എം എല്‍ എ. ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്‌ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ ധീരമായി നേതൃത്വം നല്‍കുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും.

അതേസമയം ചെന്നിത്തലയെ എ.എ. റഹീം എം.പി അഭിനന്ദിച്ചിരുന്നു.

webdesk11: