X

വീണ്ടും ക്വട്ടേഷന്‍ കൊലപാതകം; ഹരിപ്പാട് യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ഹരിപ്പാട് വീണ്ടും ക്വട്ടേഷന്‍ കൊലപാതകം. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര സ്വദേശി ലിജോ വര്‍ഗീസിനെ(29) വീട്ടിലെത്തി അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. അഞ്ചുപേരടങ്ങിയ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി രാത്രി 10.40 നാണ് സംഭവം.

ലിജോ വര്‍ഗ്ഗീസ് സുനീഷ് എന്നയാളുടെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസില്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. സുനീഷും സുഹൃത്തുകളും ചേര്‍ന്നാണ് കൊലനടത്തിയത്. കൊലനടത്തിയവര്‍ ക്വട്ടേഷന്‍ സംഘമാണ് പോലീസ് അറിയിച്ചു. അഞ്ചു മാസത്തിനിടെ ഉണ്ടാകുന്ന ആറാമത്തെ ക്വട്ടേഷന്‍ കൊലപാതകം ആണ് ഇത്.

chandrika: