X

ഗുര്‍മീതിന്റെ ആശ്രമപരിസരത്ത് അനധികൃത സ്‌ഫോടകവസ്തു ഫാക്ടറി കണ്ടത്തി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ആശ്രമത്തിനുള്ളില്‍ അനധികൃത സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറി കണ്ടെത്തി. സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്ത ഫാക്ടറി പൂട്ടി സീല്‍ വച്ചു.

ഇവിടെനിന്നും സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും കണ്ടെടുത്തതായും ഫാക്ടറി പൂട്ടി സീല്‍ വച്ചതായും ഹരിയാന ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മെഹ്‌റ അറിയിച്ചു.

ആശ്രമത്തിലും പരിസരത്തുമായി നടക്കുന്ന റെയ്ഡിനിടയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതലാണ് റെയ്ഡ് ആരംഭിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന. എണ്ണൂറോളം ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഗുര്‍മീതിന്റെ ആശ്രമം. രജിസ്റ്റര്‍ ചെയ്യാത്ത ആഡംബര കാര്‍, നിരോധിച്ച നോട്ടുകള്‍, പ്ലാസ്റ്റിക് നാണയങ്ങള്‍ തുടങ്ങിയവും കഴിഞ്ഞദിവസങ്ങളിലെ റെയ്ഡില്‍ പോലീസ് കണ്ടെടുത്തിരുന്നു.

chandrika: