X

പ്രവാസികള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ വാക്‌സിന്റെ പേരിനൊപ്പം കമ്പനിയുടെ പേരും ചേര്‍ക്കണം; നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് യൂത്ത് ലീഗ് നിവേദനം നല്‍കി

നീലഗിരി: ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതുപോലെ വാക്‌സിന്‍ നിര്‍മ്മിച്ച കമ്പനിയുടെ പേരും സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കണമെന്നതും നിലവില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനക്കയുടെ കോവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് അംഗീകാരമുള്ളത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ കമ്പനിയുടെ പേര് ഉള്‍പ്പെടുത്താതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്ന് മാത്രമാണ് ചേര്‍ക്കുന്നത്.

എന്നാല്‍ പല ഗള്‍ഫ് രാജ്യങ്ങളും കമ്പനിയുടെ പേരും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാക്‌സിന്റെ പേരിനൊപ്പം കമ്പനിയുടെ പേരും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നീലഗിരി ജില്ലാ കമ്മിറ്റി നീലഗിരി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.

web desk 3: