X
    Categories: localNews

പ്രളയ ദുരിതാശ്വാസ ഫണ്ട് നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണ സമിതി രാജിവെക്കുക; പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രതിഷേധം

കരുവാരകുണ്ട്: ഗ്രാമ പഞ്ചയത്തിന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അനുവദിച്ച ഒന്നേകാൽ കോടി രൂപ വിനിയോഗിക്കാതെ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കരുവാരക്കുണ്ട് ചിറയിൽ പ്രതിഷേധ സമരം നടത്തി.

പ്രളയത്തിൽ നദികളിലും നീർചാലുകളിലും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് അനുവദിച്ച തുകയാണ് നഷ്ടമായത്.

ഏകദേശം ഇരുപതിനായിരം ക്യൂബിക് മീറ്റർ മണൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇക്കോ ടൂറിസം വില്ലേജിൽ മാത്രം അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതിൻ്റെ മുകൾഭാഗം കൂടുതലും മണൽ തന്നെയാണ്‌. ഇത് കാരണം വെള്ളം കുത്തനെ ഒലിച്ചുപോയാൽ വേനൽ കനക്കുമ്പോൾ പ്രദേശവാസികൾക്ക് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടും. ഭരണ സമിതിയുടെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് ഇത്രയും വലിയ ഫണ്ട് നഷ്ടപ്പെട്ടതെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ഇതിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതി മുന്നോട്ട് വെക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ.നാസർ ഉദ്ഘാടനം ചെയ്തു.
ലീഗ് ജന. സെക്രട്ടറി എം.കെ.മുഹമ്മദാലി, ഭാരവാഹി ഖാലിദ് മാങ്കാവിൽ, യൂത്ത് ലീഗ് പ്രസിഡൻറ് ജാഫർ, ജന.സെക്രട്ടറി അഡ്വ.എൻ മുഹമ്മദ്‌ ബാദുഷ, ട്രെഷറർ ആദിൽ ജഹാൻ വൈസ്.പ്രസിഡൻ്റ് മാരായ ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, കെ.ടി.അനീസുദ്ദീൻ, അൻസാർ ചെറി, മുത്തു മുസ്ഥഫ, ടി.പി.റിൻഷാദ്, കെ.നജ് മുദ്ദീൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

web desk 1: