X

കണ്ണൂരില്‍ ആവേശാരവം തീര്‍ത്ത് യൂത്ത് മാര്‍ച്ച്; വിളിച്ചോതി സിറ്റിയുടെ പെരുമ

കണ്ണൂർ: വിശ്വപൗരന്‍ ഇ അഹമ്മദിന്റെ തട്ടകത്തില്‍ ജ്വലിക്കുന്ന ആ ഓര്‍മകള്‍ക്കൊപ്പം ആവേശാരവം തീര്‍ക്കുകയായിരുന്നു ഹരിത യൗവനം. യൂത്ത് മാര്‍ച്ചിനൊപ്പം എത്തിയ നായകരെ കണ്ണൂര്‍ സിറ്റി വരവേറ്റു, മങ്ങാത്ത പ്രൗഢിയുടെ പെരുമയോടെ. എട്ടാം ദിന പര്യടനത്തില്‍ കണ്ണൂര്‍ മണ്ഡലത്തെ ആവേശത്തിലാക്കി യൂത്ത് ലീഗിന്‍ കര്‍ഭടന്‍മാര്‍.

‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ കാലിക പ്രസക്തമാകും പ്രമേയം ശീര്‍ഷകമാക്കി പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചാണ് എട്ടാം ദിനമായ ഇന്നലെ സിറ്റിയുള്‍പ്പെടുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ മറ്റൊരു അധ്യായം കുറിച്ചത്.

രാവിലെ മുണ്ടേരി മൊട്ടയില്‍ നിന്ന് ആരംഭിച്ച കണ്ണൂര്‍ മണ്ഡലംതല പര്യടനം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സി സമീർ, ട്രഷറർ പി.സി അഹമ്മദ് കുട്ടി, സി എറമുള്ളാൻ, കെ.പി സലാം, പി.സി അമീനുല്ല, പി.കെ റിയാസ്, മുസ്‌ലിഹ് മഠത്തിൽ, നസീർ പുറത്തീൽ, പി.സി കുഞ്ഞിമുഹമ്മദ് ഹാജി, ഹാരിസ്.കെ പടന്നോട്ട് എൻ.കെ നൗഫൽ പ്രസംഗിച്ചു.

ജാഥാ അംഗങ്ങളെ എം.പി നിമ്രാസും പോഷക സംഘടനാ നേതാക്കളും ഹാരമണിയിച്ചു. വലിയന്നൂര്‍, വാരം, മേലെചൊവ്വ എന്നിവിടങ്ങളിലെ ആവേശകരമായ പര്യടനങ്ങള്‍ക്ക് ശേഷം സി.എച്ച് മുഹമ്മദ് കോയ സര്‍ക്കിള്‍ വഴി തായത്തെരുവിലൂടെയാണ് ജാഥ സിറ്റിയിലെത്തിയത്.

നസീർ നെല്ലൂരും പി.സി നസീറും അല്‍ത്താഫ് മാങ്ങാടനും നയിക്കുന്ന ജാഥ അഭിമാനകരമായ യുവതയുടെ ഇരമ്പലായി മാറുകയായിരുന്നു ഓരോയിടത്തും. ലത്തീഫ് എടവച്ചാൽ, അലി മംഗര, ഫൈസൽ ചെറുകുന്നോൻ, കെ.കെ ഷിനാജ്, ഷംസീർ മയ്യിൽ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ നസീർ നെല്ലൂർ, വൈസ് ക്യാപ്റ്റൻ പി.സി നസീർ കോ-ഓര്‍ഡിനേറ്റർ അൽത്താഫ് മാങ്ങാടൻ, ഡയറക്ടർമാരായ ലത്തീഫ് എടവച്ചാൽ, നൗഫൽ മെരുവമ്പായി, അലി മംഗര, എം.എ ഖലീൽ റഹ്മാൻ, ഫൈസൽ ചെറുകുന്നോൻ, കെ.കെ ഷിനാജ്,ഷംസീർ മയ്യിൽ, യൂനുസ് പട്ടാടം മാർച്ചിന് നേതൃത്വം നൽകി.

സമാപന സമ്മേളനത്തില്‍ സി സമീർ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ ടി.എ തങ്ങൾ, കെ.എ ലത്തീഫ്, മണ്ഡലം നേതാക്കളായ അഷ്‌റഫ് ബംഗാളി മൊഹല്ല, ഫാറൂഖ് വട്ടപ്പൊയിൽ, മുസ്‌ലിഹ് മoത്തിൽ പങ്കെടുത്തു. ജില്ലയിലെ മറ്റ് മറ്റ് മണ്ഡലങ്ങളിലും ആവേശകരമായ സ്വീകരണമാണ് യൂത്ത് മാര്‍ച്ചിന് ലഭിച്ചത്.

webdesk13: