X

യൂസഫ് പഠാനും വിനയ്കുമാറും രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

ഡല്‍ഹി : ഓള്‍റൗണ്ടര്‍ യൂസഫ് പഠാനും കര്‍ണാടക പേസര്‍ ആര്‍.വിനയ്കുമാറും ഒരേദിവസം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതെ വന്നതോടെയാണ്  യൂസഫ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആര്‍. വിനയ്കുമാര്‍ ഒരു ടെസ്റ്റും 31 ഏകദിനങ്ങളും 9 ട്വന്റി20കളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

യൂസഫ് പഠാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ടു തവണവും രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരിക്കലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തി. കുടുംബം, സുഹൃത്തുക്കള്‍, ആരാധകര്‍, ടീമുകള്‍, പരിശീലകര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി യൂസഫ് പഠാന്‍ അറിയിച്ചു.

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ സഹോദരനാണ്. 2007 ലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരം കളിക്കുന്നത്. ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2007 ല്‍ ട്വന്റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ടീമിന്റെ ഭാഗമായിരുന്നു. മധ്യനിരയിലെ കരുത്തുറ്റ ബാറ്റ്‌സ്മാനായ യൂസഫ് ഏകദിനത്തില്‍ 810 റണ്‍സും ട്വന്റി20യില്‍ 236 റണ്‍സും നേടിയിട്ടുണ്ട്.

ജീവിതത്തിലെ ഒരു ഇന്നിങ്‌സിന് ഫുള്‍ സ്റ്റോപ് ഇടേണ്ട സമയം ആയിരിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പ് ജയിച്ചതും സച്ചിന്‍ തെന്‍ഡുല്‍ക്കറെ തോളിലേറ്റിയതുമുള്‍പ്പെടെയുള്ള കരിയറിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചും യൂസഫ് പഠാന്‍ ഓര്‍ത്തെടുത്തു. ഫസ്റ്റ് ക്ലാസില്‍ 100 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 4825 റണ്‍സും 201 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2012 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് താരം ഇന്ത്യയ്ക്കായി ഒടുവില്‍ കളിച്ചത്.

 

web desk 3: