X

ന്യൂസിലാന്റ് ഭീകരാക്രമണം; പിന്നില്‍ ഇസ്‌ലാമോഫോബിയ; ട്രംപിന് വാഴ്ത്തി ഭീകരന്‍

പൊലീസ് കസ്റ്റഡിയിലുള്ള ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രന്റണ്‍ ടോറന്റ്, നോര്‍വീജിയിന്‍ 77 പേരെകൂട്ടക്കൊല ആന്‍ഡേഴ്‌സ് ബ്രവിക്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ടൊറാന്റോ: വെളുത്തവര്‍ഗക്കാരന്റെ വര്‍ണവെറിയാണ് ലോകത്തെ നടുക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനു പിന്നിലെ പ്രേരണയെന്ന് സൂചന. അക്രമി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇത്തരം സൂചനകളുള്ളത്. വെളുത്ത വര്‍ഗക്കാരുടെ പുതിയ കാലത്തെ പ്രതിരൂപങ്ങളായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും നോര്‍വീജിയന്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‌സ് ബ്രവിക്കിനെയും അക്രമി വാഴ്ത്തിപ്പറയുകയും ചെയ്യുന്നു. അതേസമയം ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രവര്‍ത്തനങ്ങളെ നിന്ദ്യമെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നു.

പൊലീസ് കസ്റ്റഡിയിലുള്ള ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രന്റണ്‍ ടോറന്റിന്റെ ഫേസ്ബുക്ക് പേജിലാണ് കുറിപ്പുള്ളത്. 77 പേരുടെ മരണത്തിനിടയാക്കിയ നോര്‍വീജിയിന്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‌സ് ബ്രവിക്കുമായി തനിക്ക് ചെറിയ അടുപ്പമുണ്ടായിരുന്നുവെന്നും നോര്‍വീജിയിന്‍ കൂട്ടക്കൊലക്കു മുമ്പ് അദ്ദേഹത്തിന് വിജയാംശസ നേര്‍ന്നിരുന്നതായും പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാള്‍ മൊഴി നല്‍കി.

യൂറോപ്പിലും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലും ശക്തിപ്പെട്ടു വരുന്ന ബഹുവര്‍ഗ സംസ്‌കാരത്തെയാണ് അക്രമി തള്ളിപ്പറയുന്നത്. ഇത് വെളുത്തവന്റെ അധീശത്വം നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുന്നു.

ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വര്‍ണ വെറിയുടെ ഈ ഭീഷണിയെ നേരിടുന്നതില്‍ പശ്ചാത്യ രാജ്യങ്ങള്‍ ദയനീയമായി പരജായപ്പെടുകയാണെന്ന് ആവര്‍ത്തിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ വിവരങ്ങള്‍ ഭരണകൂടങ്ങളുടെ കൈയിലുണ്ടായിട്ടും വെളുത്തവര്‍ഗക്കാരെ പ്രകോപിപ്പിക്കാനാവില്ല എന്ന കാരണത്താല്‍ മാത്രം സര്‍ക്കാറുകള്‍ ഇതിനെതിരെ നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അപകടകരമായ നിലയിലേക്ക് പശ്ചാത്യ രാജ്യങ്ങള്‍ എത്തുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അക്രമത്തെ തള്ളിപ്പറഞ്ഞും ന്യൂസിലാന്റിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ സന്ദേശം.

വര്‍ണവെറിയെതുടര്‍ന്നുണ്ടായ മറ്റു ഭീകരാക്രമണങ്ങള്‍

2018ല്‍ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലെ സിനഗോഗില്‍ 12 ജൂതന്മാരെ കൂട്ടക്കൊല ചെയ്ത വെടിവെപ്പ്. വര്‍ണ വെറിയുടെ പ്രയോക്താവായ റോബര്‍ട്ട് ഗ്രഗറി ബൊവേഴ്‌സ് ആണ് ആക്രമണം നടത്തിയത്.

കാനഡിലെ ക്യുബക് സിറ്റിയിലെ പള്ളിയില്‍ 2017ലുണ്ടായ വെടിവെപ്പ്. ആറ് മുസ്്‌ലിംകള്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് അലക്‌സാണ്ടര്‍ ബിസണോറ്റെ ആയിരുന്നു.

യു.എസിലെ ദക്ഷിണ കരോളിനയില്‍ 2015ലുണ്ടായ വെടിവെപ്പ്. ഡിലന്‍ റൂഫ് എന്നയാള്‍ നടത്തിയ ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരായ ഒമ്പത് ക്രിസ്ത്യന്‍ പാതിരിമാരെയാണ് അക്രമി വെടിവെച്ചുകൊന്നത്.

2011ലെ നോര്‍വീജിയിന്‍ കൂട്ടക്കൊല. 77 പേരെയാണ് ആന്‍ഡേഴ്‌സ് ബ്രവിക് എന്ന അക്രമി കൂട്ടക്കശാപ്പു ചെയ്തത്.

chandrika: