മലയാള സിനിമാരംഗമിപ്പോള്‍ മക്കള്‍ സിനിമകൊണ്ട് സമ്പന്നമാണ്. ഈ മേഖലയിലേക്ക് കടന്നുവരികയാണ് നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും. എന്നാല്‍ സിനിമയിലെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരേയും ആരും നടത്തിയിട്ടില്ല.

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് നക്ഷത്രയുടെ അരങ്ങേറ്റം. മുരളിഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെ മകളായാണ് നക്ഷത്രയുടെ അരങ്ങേറ്റമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.