കോഴിക്കോട്: കെട്ടിടത്തിൻറെ സ്ലാബ് പൊട്ടി വീണ് ഇതര സംസ്ഥാന തൊഴിലാളി   മരിച്ചു.കോഴിക്കോട് തൊണ്ടയാട് സ്വകാര്യ കെട്ടിടത്തിൽ ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.തമിഴ്നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്.

കെട്ടിടത്തിന് താഴെ ജോലിയിൽ ഏർപ്പെടവേ  മുകളിൽ നിന്നും സ്ലാബ് പൊട്ടി വീഴുകയായിരുന്നു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.