കോടതിയില്‍ (നടുവില്‍) ക്യൂബന്‍ ദേശീയ താരം ലൂയീസ് സോസാ സീറാ(21)
കോടതിയില്‍ (നടുവില്‍) ക്യൂബന്‍ ദേശീയ താരം ലൂയീസ് സോസാ സീറാ(21)
ക്യൂബ: ക്യൂബന്‍ ദേശീയ ടീം താരങ്ങള്‍ പീഡന കേസില്‍ ഫിന്‍ലാന്റില്‍ പിടിയിലായി. ഫിന്‍ലാന്റ് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ക്യൂബന്‍ ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റനടക്കം നാലു താരങ്ങളാണ് പിടിയിലായത്.
 
പ്രതികള്‍ക്ക് അഞ്ചു വര്‍ഷം ജയില്‍ വാസവും വന്‍ തുക പിഴയും കോടതി ശിക്ഷ വധിച്ചു. കഴിഞ്ഞ ജൂലൈ 2ന് ലോക വോളിബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് കേസിന് ആസ്പതമായ സംഭവം.
 
താരങ്ങളടക്കം എട്ടുപേര്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാല്‍സംഗം ചെയ്തതായ യുവതിയുടെ പരാതിയിലാണ് കേസ്.
ഇരുപത്തി ഏഴുകാരന്‍ ക്യാപ്റ്റന്‍ റൊലാന്‍ഡോ സെപേറ അബ്രിയോ, അല്‍ഫോള്‍സ് ഗാവിലന്‍(21), റികാര്‍ഡോ കെല്‍വോ മന്‍സാനോ(19), ഒസ്മാനി ഉറിയര്‍ട്ട് മസ്‌ട്രേ(21), ലൂയീസ് സോസാ സീറാ(21) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.