കൊല്‍ക്കത്തയിലെ ബിജെപി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാര്‍ട്ടി എംപി സുധീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് രോഷാകുലരായ പ്രവര്‍ത്തകര്‍ ബിജെപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത്.

റോസ് വാലി ചിട്ടി തട്ടിപ്പു കേസില്‍ തൃണമൂല്‍ എംപി സുധീപ് ബന്ദോപാധ്യയെ ഇന്ന് സിബിഐ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, നോട്ടു് അസാധുവാക്കലിനെതിരെ ശക്തമായി രംഗത്തു വന്നതിന്റെ പേരില്‍ തൃണമൂലിനെ ബിജെപി വേട്ടയാടുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. വേണമെങ്കില്‍ തന്നെ അറസ്റ്റു ചെയ്യാമെന്നും, തങ്ങളുടെ നേതാക്കളെ അറസ്റ്റു ചെയ്ത് ഒന്നും അറിയാത്ത മട്ടില്‍ ഓടിപ്പോകാമെന്ന് നിങ്ങള്‍ കരുതുണ്ടോ എന്നും മമത ചോദിച്ചു. ഇതിനു ശേഷമാണ് സംഘടിച്ചെത്തിയ ജനക്കൂട്ടം ബിജെപി ഓഫീസ് തല്ലിത്തകര്‍ത്തത്.