വിവാഹമോചനങ്ങള്‍ പരന്നതോടെ അടിസ്ഥാനമില്ലാത്ത വിവാഹമോചന വാര്‍ത്തകളും പരന്നുതുടങ്ങി. കഴിഞ്ഞ ദിവസം നടന്‍ ബോബി സിംഹയും ഭാര്യയും വേര്‍പിരിയുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു. ഇതിന് പിറകെയാണ് വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വിവാഹമോചനത്തിനെന്ന വാര്‍ത്ത പരക്കുന്നത്. ഈ വര്‍ത്ത നിഷേധിച്ചിപ്പോള്‍ ദര്‍ശന തന്നെ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് ദര്‍ശന പ്രതികരിച്ചു. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലെന്നും എല്ലാം നല്ല രീതിയിലാണ് പോകുന്നത് എന്നും ദര്‍ശന പറയുന്നു.