X

പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതിയുടെ ഉത്തരവ്

ദുബായ്: എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

എന്‍എംസി, ബിആര്‍ ഷെട്ടി എന്നിവര്‍ക്കെതിരെ 2013 ല്‍ 8.4 മില്യണ്‍ ഡോളര്‍ (31 മില്യണ്‍ ദിര്‍ഹം) വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്ക് കേസ് ഫയല്‍ ചെയ്തിരുന്നു. 2013 ല്‍ തയാറാക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരിഷ്‌ക്കരിക്കുകയും ചെയ്ത കരാര്‍ പ്രകാരം നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ പരാതി. ബി ആര്‍ ഷെട്ടിയുടെ അബുദാബിയിലേയും ദുബായിലേയും ആസ്തികള്‍, എന്‍എംസി ഹെല്‍ത്ത്, ഫിന്‍ബ്ലര്‍, ബിആര്‍എസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികളാണ് മരവിപ്പിക്കുന്നത്.

ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് ഒരു ആംസ്റ്റര്‍ഡാം ആസ്ഥാനമായ സ്ഥാപനമാണ്, അത് വാണിജ്യ, ചരക്ക് ധനകാര്യമേഖലകളിലായി ഒമ്പത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ഷെട്ടി ”ഇപ്പോള്‍ യുഎഇയുടെ അധികാരപരിധിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നു” എന്നും എമിറേറ്റ്സിലെ അദ്ദേഹത്തിന്റെ ”ഗണ്യമായ” സ്വത്തുക്കള്‍ ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്നും ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.

Test User: