കോവിഡ് നിയന്ത്രണങ്ങള്‍  നിലനില്‍ക്കെ ഇന്ന് കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കും. പൊതു പരിപാടികളും മറ്റ് കൂടി ചേരലുകളും പാടില്ലെന്ന കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.  ജില്ല ബി കാറ്റഗറി ആയാല്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കളക്ടര്‍ വി സി യോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെയാണ് കണ്ണൂര്‍ ജില്ല ബി കാറ്റഗറിയായത്. കളക്ടറുടെ നിര്‍ദ്ദേശം തള്ളിയാണ് നിലവില്‍ സര്‍വകലാശാലയുടെ നടപടി.