ഹിന്ദുത്വ രാഷ്ട്രീയത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നിലവിലുള്ള പണപ്പെരുപ്പത്തിനും ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കും കാരണക്കാര്‍ ഹിന്ദുത്വവാദികളൊണെന്ന് അമേഠിയില്‍ നടന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹിന്ദുക്കള്‍ സത്യാഗ്രഹത്തില്‍ വിശ്വസിക്കുന്നവര്‍ ആണെന്നും ഇപ്പോള്‍ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഹിന്ദുത്വവാദികള്‍ രാഷ്ട്രീയ അത്യാഗ്രഹത്തിലാണ് വിശ്വസിക്കുന്നതെന്നും ഞാന്‍ ഹിന്ദു എന്നതിന്റെ അര്‍ഥം നിങ്ങള്‍ക്ക് പറഞ്ഞു തരാമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു എന്നാല്‍ സത്യത്തിന്റെ പാത മാത്രം പിന്തുടരുന്നയാള്‍, ഭയത്തിന് കീഴടങ്ങാത്തയാള്‍, ഭയത്തെ അക്രമവും വെറുപ്പും ദേഷ്യവുമാക്കി മാറ്റത്തവര്‍ എന്നിവരാണ് എന്ന് രാഹുല്‍ വ്യക്തമാക്കി. മഹാത്മഗാന്ധി ഇതിന് കൃത്യമായ ഉദാഹരണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരിക്കലും തന്റെ കുടുംബവും അമേഠിയും തമ്മിലുള്ള ബന്ധം തകര്‍ക്കാനാവില്ലെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.