കൊച്ചി പനമ്പിള്ളി നഗറിലെ വാടക വീട്ടില്‍നിന്ന് 92 കിലോ ചന്ദനം വനംവകുപ്പ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടികൂടി. വില്‍ക്കാനായി വെച്ചിരുന്ന ചന്ദനമായിരുന്നു ഇത്. ശനിയാഴ്ച രാവിലെ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ പിടിയിലായി.

ഇടുക്കിയില്‍ നിന്ന് കൊണ്ടു വന്നതാണ് ചന്ദനം എന്നാണ് വിവരം. ചന്ദന തടികള്‍ വില്‍പ്പനക്കായി വെട്ടിപാകമാക്കിയ നിലയിലായിരുന്നു. കൂടുതല്‍ പ്രതികള്‍ ഇതിന് പിന്നില്‍ ഉണ്ടാകാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.