X

പിടി തോമസ് അന്തരിച്ചു

കെപിസിസി വര്‍ക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.നിലവില്‍ തൃക്കാക്കര നിയമസഭാംഗമായിരുന്നു.

1950 ഡിസംബര്‍ 12ന് ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായായിയാണ് ജനനം.തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.കെ.എസ്.യുവിലൂടെയാണ് രാഷ്രടീയ രംഗത്തെത്തുന്നത്.2009 മുതല്‍ 14 വരെ ലോകസഭയില്‍ ഇടുക്കിയില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു.തൊടുപുഴയില്‍ നിന്ന് രണ്ട് തവണ നിയമസഭയില്‍ എത്തിയിട്ടുണ്ട്.നിലവില്‍ തൃക്കാക്കര നിയമസഭാംഗമായിരുന്നു.എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്, മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്.

web desk 3: