X

‘പണി’ കിട്ടി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക്; ഇരട്ട ക്ലച്ചും ബ്രേക്കും വേണ്ട, ടെസ്റ്റിന് പുതിയ വാഹനം വേണം

ഡ്രൈവിങ് പരിശീലകനുകൂടി നിയന്ത്രിക്കാന്‍ കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെഡലുകളുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്ക്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതുക്കിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഡ്രൈവിങ് പഠിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമാണ്. ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കാറുണ്ട്. ഈ രീതി മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ഉദ്യോഗാര്‍ത്ഥികളെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്നത് തടയുന്നതിനാണ് ഈ പരിഷ്‌കരണം. ഉദ്യോഗസ്ഥര്‍ ക്ലച്ച് നിയന്ത്രിച്ചാല്‍ വാഹനം നിന്നുപോകുന്നത് ഒഴിവാക്കാനാകും. ഇത് തടയാനാണ് ശ്രമം. ഈ സാഹചര്യത്തില്‍ ടെസ്റ്റിനായി ഡ്രൈവിങ് സ്‌കൂളുകാര്‍ ഒരു വാഹനം കൂടി വാങ്ങേണ്ടി വരും.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

webdesk13: