Connect with us

kerala

താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Published

on

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കീം വിവാദം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർഥികൾ

Published

on

കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ അതിനു പിന്തുണ നൽകണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരെന്നും വിദ്യാർഥികൾ പറഞ്ഞു.

നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർഥികൾ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

പുതുക്കിയ കീം ഫലത്തിൽ 76230 പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് പുതുക്കിയ ഫലം തിരിച്ചടിയാണ്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ്. നേരത്തെ ആദ്യ 100 റാങ്കിൽ 43 പേർ ഉൾപ്പെട്ടിരുന്നു. പുതുക്കിയ ഫലപ്രകാരം ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം കവഡിയാർ സ്വദേശിയായ ജോഷ്വ ജേക്കബ് തോമസാണ്.

Continue Reading

kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

Published

on

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് കാരണമെന്ന് ആരോപണം. ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്നും അത് ചെയ്തു നൽകാത്തതിൽ മേലുദ്യോഗസ്ഥരുടെ ഭാ​ഗത്തു നിന്നും നല്ല സമ്മർദ്ധമുണ്ടായിരുന്നതായി മരിച്ച ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സിന്റെ അമ്മ പറഞ്ഞു.
ജെയ്സൺ അത് ഒപ്പിട്ടുകൊടുത്തിരുന്നില്ലെന്നും, നൽകിയാൽ താൻ കുടുങ്ങുമെന്നും ജയ്സൺ പറഞ്ഞിരുന്നതായി മാതാവ് പ്രതികരിച്ചു. സിഐ ജയ്സൺ അലക്സിൻ്റെ മരണത്തിൽ അന്വേഷണം ഉണ്ടാകും. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനുള്ള സമ്മർദ്ദം കാരണമാണ് ജയ്സൺ മരിച്ചതെന്ന് കുടുംബത്തിൻറെ ആരോപണത്തിലും അന്വേഷണത്തിനാണ് നീക്കം. പൊലീസിൻ്റെ വയർലെസ് സംവിധാനം പരിഷ്കരിക്കുന്നതിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. ജയ്സന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
Continue Reading

kerala

സ്ത്രീധന പീഡനം: ധനമന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവതി

പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല

Published

on

ഇടുക്കി: ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല. കോടതിയുടെ നിർദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു.

”അഞ്ച് വര്‍ഷത്തിനിടയിൽ ഭര്‍ത്താവിന്‍റെ വീട്ടിൽ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എന്‍റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്‍റെ ഉമ്മ ഇറക്കിവിട്ടതാണ്. കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോൾ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ട്” യുവതി പറയുന്നു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭർതൃ മാതാവ് ഭീഷണിപ്പെടുത്തി എന്നും യുവതി പറഞ്ഞു.

Continue Reading

Trending