Connect with us

News

യു.എസിന്റെ നയങ്ങള്‍ നെതന്യാഹു തീരുമാനിക്കേണ്ട, നെതന്യാഹു അല്ല യു.എസ് പ്രസിഡന്റ്; ബേണി സാന്‍ഡേഴ്‌സ്

ഇസ്രാഈലിലെ ജനങ്ങള്‍ നെതന്യാഹുവിനെ ഇറാനെതിരെയുള്ള യുദ്ധത്തിന് പിന്തുണക്കുന്നുണ്ടെങ്കില്‍, അത് അവരുടെ കാര്യവും അവരുടെ യുദ്ധവുമാണ്.

Published

on

ഇസ്രാഈലിനും യു.എസിനുമെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള മുതിര്‍ന്ന സ്വതന്ത്ര സെനറ്ററായ ബേണി സാന്‍ഡേഴ്‌സ്. നെതന്യാഹു അല്ല യു.എസ് പ്രസിഡന്റ്. യു.എസിന്റെ നയങ്ങള്‍ നെതന്യാഹു തീരുമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘യു.എസ് പ്രസിഡന്റ് നെതന്യാഹു അല്ല. യു.എസിന്റെ വിദേശ, സൈനിക നയങ്ങള്‍ നെതന്യാഹു തീരുമാനിക്കരുത്. ഇസ്രാഈലിലെ ജനങ്ങള്‍ നെതന്യാഹുവിനെ ഇറാനെതിരെയുള്ള യുദ്ധത്തിന് പിന്തുണക്കുന്നുണ്ടെങ്കില്‍, അത് അവരുടെ കാര്യവും അവരുടെ യുദ്ധവുമാണ്. യു.എസ് അതിന്റെ ഭാഗമാകരുത്’ -ബേണി സാന്‍ഡേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് തടയുന്നതിനായി ബേണി സാന്‍ഡേഴ്‌സ് ‘നോ വാര്‍ എഗയിന്‍സ്റ്റ് ഇറാന്‍ ആക്ട്’ ബില്‍ അവതരിപ്പിച്ചിരുന്നു. സാന്‍ഡേഴ്‌സിന്റെ ഈ ബില്‍ ഫെഡറല്‍ ഫണ്ടുകള്‍ യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ക്ക് ഉപയോഗിക്കുന്നത് തടയുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും

ഓപ്പറേഷന്‍ സിന്ദൂറിന് പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഓപ്പറേഷന്‍ സിന്ദൂറിന് പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ പ്രതിജ്വലിപ്പിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉള്‍പ്പെടുത്തും. നിലവില്‍ പാഠ്യപദ്ധതിയെ രണ്ടു മൊഡ്യൂളുകളാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മൊഡ്യൂള്‍ 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായും രണ്ടാമത്തെ മൊഡ്യൂള്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

”ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, പ്രതിരോധ സംവിധാനങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്”. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Continue Reading

News

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്‌സല്‍ കാദര്‍

. ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡയുടെയും ഐഒസി ഇന്‍ചാര്‍ജ് ഡോ. ആരതി കൃഷ്ണയുടെയും നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായുള്ള ടീമില്‍ അഫ്‌സല്‍ കാദര്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കും.

Published

on

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്‌സല്‍ കാദറിനെ തിരഞ്ഞെടുത്തു. ഐഒസി നാഷണല്‍ പ്രസിഡന്റ് മനോജ് ഷിയോറന്‍ ആണ് ഇക്കാര്യം അറിയിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡയുടെയും ഐഒസി ഇന്‍ചാര്‍ജ് ഡോ. ആരതി കൃഷ്ണയുടെയും നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായുള്ള ടീമില്‍ അഫ്‌സല്‍ കാദര്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കും.

2019ല്‍ ഐഒസി വൈസ് പ്രസിഡന്റായും 2022ല്‍ ഐഒസി ഓസ്‌ട്രേലിയയുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള അഫ്‌സല്‍ കാദര്‍, 2018 മുതല്‍ മെല്‍ബണിലെ ഏറ്റവും വലിയ മസ്ജിദായ മെല്‍ബണ്‍ ഗ്രാന്‍ഡ് മോസ്‌കിന്റെ ഡയറക്ടറും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചുവരുന്നു.

ഓസ്‌ട്രേലിയയിലെ ഇശല്‍ നിലാവ് 2025ന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ കൂടിയാണ് അഫ്‌സല്‍ കാദര്‍. ഓസ്‌ട്രേലിയയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന, കേരള മാപ്പിള കലയുടെ മഹോത്സവമായിരുന്നു ഇശല്‍ നിലാവ്. 2014 മുതല്‍ ഓസ്‌ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി (വെരിബീ ബ്രാഞ്ച്) അംഗമായ അദ്ദേഹം, മുന്‍പ് ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായും അഡിലെയ്ഡ് മെട്രോപൊളിറ്റന്‍ മലയാളി അസോസിയേഷന്റെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ എക്‌സിക്യൂട്ടീവ് മെമ്പറായും പ്രവര്‍ത്തിച്ച അഫ്‌സല്‍ കാദര്‍, കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ വഴിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പൊന്നാനി എം.ഇ.എസ്. കോളേജിലെ കോളേജ് യൂണിയന്‍ സെക്രട്ടറി (ഫൈന്‍ ആര്‍ട്‌സ്) ആയിട്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വ്യത്യസ്ത സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവസമ്പത്തുള്ള അഫ്‌സല്‍ കാദറിന്റെ സേവനം മെല്‍ബണിലെ എല്ലാ ഇന്ത്യന്‍ വംശജര്‍ക്കും പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Continue Reading

kerala

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

Published

on

പാലക്കാട് പൊട്ടി വീണ ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. കൃഷി സ്ഥലത്തേക്ക് പോവുന്ന വഴി വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending