പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞു പോയ പോലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞു പോലീസുകാരന്‍ മരിച്ചു. കെ എ പി ബറ്റാലിയനിലെ ബാലു ആണ് മരിച്ചത്.

വര്‍ക്കല ശിവഗിരി പതിയകടവില്‍ കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിനെ വേണ്ടി നടത്തിയ തിരച്ചിലിനിടെ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഭാരം താങ്ങാനാവാതെ വള്ളം മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പോലീസുകാര്‍ നീന്തി രക്ഷപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇദ്ദേഹത്തെ രക്ഷിച്ചെങ്കിലും ആശുപത്രി മധ്യേ മരണപ്പെടുകയായിരുന്നു.