X

ശബ്ദിക്കുന്നവരുടെ വായമൂടിക്കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ ഉജ്ജ്വല പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് ലീഗ്

കോഴിക്കോട് : രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുള്ള സംഘ് പരിവാര്‍ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തീര്‍ത്ത പ്രതിഷേധ ജ്വാല ഉജ്ജ്വലമായി. രാജ്യം അതീവ ഗുരുതരാവസ്ഥയിലുടെ കടന്ന് പോവുന്ന സാഹചര്യത്തില്‍ പ്രതിഷേധിക്കുക എന്നത്, തങ്ങളാലാവുന്ന വിധം തെരുവില്‍ പ്രതികരണം ഉയര്‍ത്തുക എന്നത് ഏറ്റവും അനിവാര്യമായ സന്ദര്‍ഭമാണിതെന്ന് വിളിച്ചോതുന്നതായിരുന്നു യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ ജ്വാല. കോഴിക്കോട് അരയിടത്ത്പാലം ജംഗ്ഷനില്‍ നിന്നും തുടങ്ങിയ പ്രതിഷേധം കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതിഷേധം ഉത്ഘാടനം ചെയ്തു.

പിറന്ന നാടിന് വേണ്ടി കലഹിച്ചു കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി ഒറ്റക്കല്ലെന്ന് പ്രതിഷേധക്കാര്‍ ഉറക്കെ പ്രഖ്യാപിച്ചു. പ്രാര്‍ത്ഥന നിര്‍ഭരമാകേണ്ട പരിശുദ്ധ റമളാന്‍ മാസത്തിലെ പാതിരാവിലാണ് യൂത്ത് ലീഗ് ഇത്തരം ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമിയായ അധികാരികളില്‍ നിന്ന് വിമോചനം അനിവാര്യമാണെന്നും, ഈ രാജ്യം കൈവിട്ടു പോകാതിരിക്കാന്‍,രാഹുല്‍ ഗാന്ധിയുടെ വിമോചന സ്വപ്നങ്ങള്‍ വെറുപ്പിന്റെ വാറോലകള്‍ കൊണ്ട് തടയാനാവില്ലെന്നും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഉജ്ജയസ്തര്യം വിളിച്ചു പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാലയില്‍, ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ്, ഡോ. എം. കെ മുനീര്‍ ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, സി. കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടിപിഎം ജിഷാന്‍ അണിചേര്‍ന്നു.

മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി. ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. വി. കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടിപി അഷറഫലി, സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ. കെ നവാസ് സംബന്ധിച്ചു.

webdesk11: