Connect with us

kerala

ശബ്ദിക്കുന്നവരുടെ വായമൂടിക്കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ ഉജ്ജ്വല പ്രതിഷേധ ജ്വാല തീര്‍ത്ത് യൂത്ത് ലീഗ്

കോഴിക്കോട് അരയിടത്ത്പാലം ജംഗ്ഷനില്‍ നിന്നും തുടങ്ങിയ പ്രതിഷേധം കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു.

Published

on

കോഴിക്കോട് : രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുള്ള സംഘ് പരിവാര്‍ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തീര്‍ത്ത പ്രതിഷേധ ജ്വാല ഉജ്ജ്വലമായി. രാജ്യം അതീവ ഗുരുതരാവസ്ഥയിലുടെ കടന്ന് പോവുന്ന സാഹചര്യത്തില്‍ പ്രതിഷേധിക്കുക എന്നത്, തങ്ങളാലാവുന്ന വിധം തെരുവില്‍ പ്രതികരണം ഉയര്‍ത്തുക എന്നത് ഏറ്റവും അനിവാര്യമായ സന്ദര്‍ഭമാണിതെന്ന് വിളിച്ചോതുന്നതായിരുന്നു യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ ജ്വാല. കോഴിക്കോട് അരയിടത്ത്പാലം ജംഗ്ഷനില്‍ നിന്നും തുടങ്ങിയ പ്രതിഷേധം കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതിഷേധം ഉത്ഘാടനം ചെയ്തു.

പിറന്ന നാടിന് വേണ്ടി കലഹിച്ചു കൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധി ഒറ്റക്കല്ലെന്ന് പ്രതിഷേധക്കാര്‍ ഉറക്കെ പ്രഖ്യാപിച്ചു. പ്രാര്‍ത്ഥന നിര്‍ഭരമാകേണ്ട പരിശുദ്ധ റമളാന്‍ മാസത്തിലെ പാതിരാവിലാണ് യൂത്ത് ലീഗ് ഇത്തരം ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമിയായ അധികാരികളില്‍ നിന്ന് വിമോചനം അനിവാര്യമാണെന്നും, ഈ രാജ്യം കൈവിട്ടു പോകാതിരിക്കാന്‍,രാഹുല്‍ ഗാന്ധിയുടെ വിമോചന സ്വപ്നങ്ങള്‍ വെറുപ്പിന്റെ വാറോലകള്‍ കൊണ്ട് തടയാനാവില്ലെന്നും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഉജ്ജയസ്തര്യം വിളിച്ചു പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാലയില്‍, ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ്, ഡോ. എം. കെ മുനീര്‍ ട്രഷറര്‍ പി. ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്റഫ് എടനീര്‍, സി. കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടിപിഎം ജിഷാന്‍ അണിചേര്‍ന്നു.

മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി. ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ. വി. കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടിപി അഷറഫലി, സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ. കെ നവാസ് സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇപിയെ അനുനയിപ്പിക്കാന്‍ പിണറായി വിജയന്‍; 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച; മുഖ്യമന്ത്രിയോട് പറഞ്ഞത് പറയാനാകില്ലെന്ന് ഇ.പി ജയരാജന്‍

അനുനയത്തിന് വഴങ്ങിയെന്നോ പാര്‍ട്ടിയെ തീരുമാനത്തെ എതിര്‍ക്കുമെന്നോ വ്യക്തമാക്കാതെയാണ് ഇപിയുടെ പ്രതികരണം.

Published

on

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ചയിലുള്ള ഇപി ജയരാജനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇ.പി.ജയരാജന്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു.

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും താമസിക്കാനുള്ള കൊച്ചിന്‍ ഹൗസ് കെട്ടിടത്തിലേക്ക് തൊട്ടപ്പുറത്തെ കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന ജയരാജന്‍ എത്തുകയായിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പാര്‍ട്ടി നേതാക്കളുമായി അകല്‍ച്ചയിലാണു ജയരാജന്‍. അതിനിടെയാണു കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.

പഴയ വിശ്വസ്തനെ അനുനയിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് പിണറായി തന്നെ കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയതില്‍ എതിര്‍പ്പുണ്ടെങ്കിലും അക്കാര്യം ഇതുവരെ തുറന്ന് പറയാന്‍ ഇപി തയ്യാറായിട്ടില്ല. മാധ്യമങ്ങള്‍ പലവട്ടം കാണാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി അച്ചടക്കം വിട്ട് ഇപി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

”മുഖ്യമന്ത്രിയോട് പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. മാധ്യമങ്ങളെല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യും. യച്ചൂരിയെപ്പറ്റി ചോദിക്കൂ, അത് പറയാം. തെറ്റായുള്ള വ്യാഖ്യാനം വേണ്ട. നശീകരണ വാസനകളില്ലാതെ നിര്‍മാണ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കണം. ഞാന്‍ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോള്‍ സമയം കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ട്. ഞങ്ങളൊരു പാര്‍ട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം സ്‌നേഹവും ബഹുമാനവും ഉള്ളവരാണ്” ജയരാജന്‍ പറഞ്ഞു.

അനുനയത്തിന് വഴങ്ങിയെന്നോ പാര്‍ട്ടിയെ തീരുമാനത്തെ എതിര്‍ക്കുമെന്നോ വ്യക്തമാക്കാതെയാണ് ഇപിയുടെ പ്രതികരണം. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനാണ് ഇപിയെ ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും സിപിഎം നീക്കിയത്. എന്നാല്‍ അതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വിശ്വസ്തനും ക്രമസമാധാനത്തിന്റെ ചുമതലയുളള എഡിജിപിയുമായ എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയ വിവരവും പുറത്തുവന്നത്. ഇപിക്കെതിരെ നടപടിയുണ്ടായെങ്കിലും അജിത്കുമാറിനെ ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Continue Reading

kerala

മാധ്യമങ്ങളോടുള്ള പെരുമാറ്റം; ‘സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടതായിരുന്നു’: വിമർശനവുമായി ആർഎസ്എസ് വാരിക

പ്രതികരിക്കാൻ താത്പര്യം ഇല്ലെങ്കിൽ സൗമ്യമായി മാന്യതയോടെ പറഞ്ഞാൽ തീരുന്നതേയുള്ളൂ ആ പ്രശ്‌നം. അതിനുപകരം മന്ത്രി പൊട്ടിത്തെറിക്കാനും നിലവിട്ട് പെരുമാറാനും തുടങ്ങിയാൽ അത് അദ്ദേഹത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും മോശമായി ബാധിക്കും”

Published

on

ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിലും മാധ്യമങ്ങളോടുള്ള പെരുമാറ്റത്തിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ് വാരികയായ കേസരി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടിയിരുന്നുവെന്ന് ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു.

സുരേഷ് ഗോപി ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ച നിലപാട് ശരിയാണെന്ന് തോന്നുന്നില്ലെന്നും കടക്ക് പുറത്തെന്ന് പറഞ്ഞ പിണറായിയുടെ പ്രതികരണമല്ല ബിജെപിയുടെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയില്‍ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും പ്രതീക്ഷിക്കുന്നതെന്നും ‘മാധ്യമങ്ങളും സുരേഷ് ഗോപിയും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു. 2024 സെപ്തംബര്‍ 6ന് പുറത്തിറക്കിയ കേസരിയിലാണ് വിമര്‍ശനം.

മാധ്യമങ്ങളോടുള്ള പെരുമാറ്റം; സുരേഷ് ഗോപി മിതത്വം പാലിക്കേണ്ടതായിരുന്നു: വിമർശനവുമായി ആർഎസ്എസ് വാരിക

” പ്രതികരിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ സൗമ്യമായി മാന്യതയോടെ പറഞ്ഞാല്‍ തീരുന്നതേയുള്ളൂ ആ പ്രശ്നം. അതിനുപകരം മന്ത്രി പൊട്ടിത്തെറിക്കാനും നിലവിട്ട് പെരുമാറാനും തുടങ്ങിയാല്‍ അത് അദ്ദേഹത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും മോശമായി ബാധിക്കും. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ കേന്ദ്രമന്ത്രി അല്ല സുരേഷ് ഗോപി. നേരത്തെ ഒ രാജഗോപാലും പിന്നെ വി മുരളീധരനും കേന്ദ്രമന്ത്രിമാര്‍ ആയിട്ടുണ്ട്. ഇതിനെക്കാള്‍ മോശമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇവരെ നേരിട്ടിട്ടുമുണ്ട്. പക്ഷേ അവരാരും ഈ തരത്തില്‍ പ്രതികരിക്കാറില്ല. എത്ര മോശമായ രീതിയില്‍ ചോദിച്ചാലും ഒരു പുഞ്ചിരിയോടെ മറുപടി പറയുകയോ തനിക്ക് പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയോ ചെയ്യുന്ന വി മുരളീധരന്റെ രീതി ശ്രദ്ധേയമാണെന്നും ലേഖനത്തില്‍ പറയുന്നു.

”സുരേഷ് ഗോപി പറഞ്ഞത് താന്‍ എവിടെ നിന്ന് വരുന്നു എന്ന് നോക്കി അവിടുത്തെ കാര്യങ്ങള്‍ മാത്രം ചോദിക്കണം എന്നതാണ്. ഈ നിലപാട് മാധ്യമപ്രവര്‍ത്തനത്തില്‍ നടക്കുന്ന കാര്യമല്ല. ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ സര്‍ക്കാറിന്റെയും ബിജെപിയുടെയും നിലപാട് സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള ഏത് കാര്യവും ചോദിക്കാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യാനുള്ള അധികാരം മന്ത്രിക്കുമുണ്ട്. ചോദ്യം എങ്ങനെ ആവണമെന്നോ ചോദ്യം എന്താവണമെന്നോ പറയാനുള്ള അധികാരം ഒരു മന്ത്രിക്കുമില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തക്ക് വേണ്ടിയുള്ള നെട്ടോട്ടവും മത്സരവും മനസ്സിലാക്കാം. പക്ഷേ അതിനപ്പുറം ബിജെപിക്കാരന്‍ ആണ് എന്നതുകൊണ്ട് മാത്രം സുരേഷ് ഗോപിയെ വേട്ടയാടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ ആ രീതിയില്‍ അതിനെ നേരിടാന്‍ ബിജെപിയും പരിവാര്‍ പ്രസ്ഥാനങ്ങളും തയ്യാറാകും എന്ന കാര്യം മനസ്സിലാക്കണമെന്നും ലേഖനം വ്യക്തമാക്കുന്നു.

തൃശൂരില്‍ പ്രതികരണം ചോ?ദിച്ച മാധ്യമപ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി കയ്യേറ്റം ചെയ്തിരുന്നത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്‌നങ്ങളോടുമുള്ള ചോദ്യത്തിനാണ് സുരേഷ് ഗോപി നിലവിട്ട് പെരുമാറിയത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രതികരണവും വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നും ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ‘അമ്മ’ ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ മാത്രം ചോദിച്ചാല്‍ മതിയെന്നുമൊക്കെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Continue Reading

kerala

നിയമസഭ കയ്യാങ്കളി കേസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരിനേറ്റ തിരിച്ചടി -വി.ഡി. സതീശൻ

നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേസിനെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഹൈകോടതി വിധി ’-സതീശൻ പറഞ്ഞു.

Published

on

നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

‘നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടന്നാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ശിക്ഷിക്കപ്പെടും. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കള്ള കേസെടുത്ത് വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാന്‍ സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്.

ലോകം മുഴുവന്‍ സി.പി.എം എല്‍.എല്‍.എമാരുടെ അതിക്രമം ലൈവായി കണ്ടതാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. എന്നിട്ടും നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേസിനെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഹൈകോടതി വിധി ’-സതീശൻ പറഞ്ഞു.

Continue Reading

Trending