kerala
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; പ്രൊഫൈല്‍ കാമ്പയിനില്‍ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അണിനിരക്കും
2023 മാര്‍ച്ച് 28 ചൊവ്വ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 2023 മാര്‍ച്ച് 28 ചൊവ്വ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
പ്രതിപക്ഷ ഐക്യം മാത്രമാണ് ഫാസിസത്തിനെതിരായ പരിഹാരമെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തി മുന്നോട്ട് പോകുന്ന കേന്ദ്ര നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. വര്‍ഗ്ഗീയതയും വിദ്വേഷവും വളര്‍ത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളുമായി ഊരുചുറ്റാന്‍ ഭരണകക്ഷി നേതാക്കളെ കയറൂരി വിട്ടവരാണ് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിഷ്ക്രിയമാക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ വേട്ടയാടാന്‍ ഭരണസംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യം വീണ്ടെടുക്കാന്‍ ഒന്നിച്ചു മുന്നേറാനുള്ള മതേതര കക്ഷികളുടെ തീരുമാനം ശുഭകരമാണ്. കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ മുസ്ലിംലീഗ് അതിന്റേതായ പങ്കുവഹിക്കും. – നേതൃയോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന്റെ പേരില്‍ ഒരു മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷ വിധിക്കുകയും തല്‍ക്ഷണം ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത കല്പിക്കുകയും ചെയ്ത നടപടി അമ്പരപ്പിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം ജനാധിപത്യ ധ്വംസനമാണെന്നും പ്രമേയം വ്യക്തമാക്കി.
കെ. റെയില്‍ സമരവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ മേല്‍ ചുമത്തിയ എല്ലാ കളളക്കേസുകളും പിന്‍വലിക്കണമെന്നും ജനവികാരം മാനിച്ച്, ദുരഭിമാനം വെടിഞ്ഞ് പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും നേതൃയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ചെന്നൈയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനും കരുത്ത് പകര്‍ന്നതായി യോഗം വിലയിരുത്തി. പ്ലാറ്റിനം ജൂബിലി സമ്മേളനം വന്‍ വിജയമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബ്, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുറഹ്മാന് എക്സ്.എം.പി, തമിഴ്നാട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ.എം അബൂബക്കര്‍ സാഹിബ്, നവാസ് കനി എം.പി, തമിഴ്നാട് സംസ്ഥാന ഭാരവാഹികള്‍, ദേശീയ കമ്മിറ്റി ഭാരവാഹികള്‍, വിവിധ സംസ്ഥാന ഭാരവാഹികള്‍, പോഷക ഘടകം നേതാക്കള്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെയും സംയുക്ത യോഗമാണ് കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്നത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, തമിഴ്നാട് സംസ്ഥാന നേതാക്കളായ കെ.എം മുഹമ്മദ് അബൂബക്കര്‍, നവാസ് കനി എം.പി, അബ്ദുറഹ്മാന് എക്സ് എം.പി, നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എല്‍.എ, ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
kerala
കടുവ ഭീതിയെ തുടര്‍ന്ന് വയനാട്ടിലെ രണ്ട് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വാര്‍ഡുകളിലെ സ്കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ അവധി പ്രഖ്യാപിച്ചു.
വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളായ നീര്‍വാരം,അമ്മാനി, നടവയല്‍, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേര്‍മല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാര്‍ഡുകളിലെ സ്കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.
kerala
വയനാട് പച്ചിലക്കാട്ടിലെ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്
മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്കി ഉള്‍വനത്തിലേക്ക് കടത്തിവിടും
വയനാട് പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഓഫീസര്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും മയക്കുവെടി വെക്കുക. മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്കി ഉള്‍വനത്തിലേക്ക് കടത്തിവിടും. കൂട് സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വെക്കാന്‍ തീരുമാനിച്ചത്.
kerala
എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്കിയ ഹരജിയില്‍ പറയുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ കുടുംബം ഹരജി നല്കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുടുംബം ഹരജി നല്‍കിയത്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്കിയ ഹരജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു എസിപി രത്നകുമാര്‍.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന രത്നകുമാറിന്റെ രാഷ്ട്രീയ ബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപെട്ടിരിക്കാം എന്നാണ് ഹരജിയില്‍ പ്രധാനമായും പറയുന്നത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ അന്വേഷണം സുപ്രിം കോടതി തള്ളിയിരുന്നു
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala18 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india1 day agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india1 day agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
