Connect with us

kerala

പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇനി വേദനിപ്പിക്കുന്ന ഓര്‍മ്മ; വി.ഡി സതീശന്‍

സിനിമയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങള്‍.

Published

on

പതിറ്റാണ്ടുകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെന്റ് ഇന്ന് വേദനിപ്പിക്കുന്ന ഓര്‍മ്മയായിരിക്കുയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമര്‍ സെന്‍സിന്റെ മധുരം നിറച്ച ഒരാള്‍. അഭിനയത്തിലും എഴുത്തിലും അത്രമേല്‍ ആത്മാര്‍ഥത കാട്ടിയ ഒരാള്‍. നിഷ്‌ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വര്‍ഥമാക്കിയ ഒരാള്‍. അതിലേറെ ശരീരത്തെ കാര്‍ന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകര്‍ന്ന് നല്‍കുകയും ചെയ്‌തൊരാള്‍. ഇന്നസെന്റിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല.

സിനിമയില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങള്‍. ഇരിഞ്ഞാലക്കുട നഗരസഭ മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വര്‍ഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.

എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെന്റ് സ്‌ക്രീനില്‍ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വര്‍ഷത്തില്‍ നാല്‍പ്പതും നാല്‍പത്തഞ്ചും സിനിമകള്‍ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെന്റെന്ന ഇരിങ്ങാലക്കുടക്കാരന്‍ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു അദ്ദേഹം അനുസ്മരണ കുറിപ്പില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു.

Published

on

പത്തനംതിട്ട സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ ഓടി കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടർ അഭി ടി. മാത്യു പന്നിയെ വെടി വച്ചു കൊന്നു

Continue Reading

kerala

ചരിത്രനേട്ടവുമായി മലയാളിതാരം ശ്രീശങ്കർ ; ഡയമണ്ട് ലീഗ് ലോങ്ജംപിൽ വെങ്കലം

ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്

Published

on

പാരീസ് ഡയമണ്ട് ലീഗ് ലോങ് ജംപിൽ വെങ്കലം നേടി മലയാളി താരം എം. ശ്രീശങ്കർ.മൂന്നാമത്തെ ശ്രമത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മെഡൽ നേട്ടം കൈവരിച്ചത്.ജംപ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ.ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്.

Continue Reading

kerala

പെരിന്തൽമണ്ണയിൽ ഇരുതല മൂരിയെ വിൽക്കാൻ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

Published

on

ഇരുതല മൂരിയെ കച്ചവടം ചെയ്യാൻ ശ്രമിച്ച 7 അംഗ സംഘം മലപ്പുറം പെരിന്തൽമണ്ണയിൽ പോലീസ് പിടിയിലായി. പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍ പ്രഷോബ്(36),തിരുപ്പൂര്‍ സ്വദേശികളായ രാമു(42),ഈശ്വരന്‍(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍(40),പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്(44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ(53),കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരേയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്.പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.

നാലര ലക്ഷം രൂപ കൊടുത്ത് ആന്ധ്രയില്‍ നിന്ന് എത്തിച്ച് ഇരുതലമൂരി പാമ്പിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ശേഷം മറ്റുള്ള ഏജന്‍റുമാര്‍ മുഖേന ആറുകോടിയോളം വിലപറഞ്ഞുറപ്പിച്ച ശേഷമാണ് വില്‍പ്പനയ്ക്കായി പെരിന്തല്‍മണ്ണയിലെത്തിയത്. പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

 

Continue Reading

Trending