X
    Categories: indiaNews

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സേനയുടെ വ്യോമാഭ്യാസം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമമേഖലയിലായിരുന്നു സംഭവം.

ജെ-11, ജെ- 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് അഭ്യാസം നടത്തിയത്. ചൈനയുടെ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍ എന്നീ വ്യോമ താവളങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തില്‍ പങ്കെടുത്തത്. എല്ലാത്തരം വിമാനങ്ങള്‍ക്കും പറന്നുപൊങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ഈ വിമാനത്താവളങ്ങള്‍ അടുത്തിടെ നവീകരിച്ചിരുന്നു. വ്യോമാഭ്യാസം സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ വ്യോമ പരിധിക്കുള്ളില്‍ വെച്ചായിരുന്നു അഭ്യാസ പ്രകടനമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ അതിര്‍ത്തിയിലുണ്ടായ സൈനിക വിന്യാസത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേന മേഖലയില്‍ സ്ഥിരമായി മിഗ്-29 അടക്കമുള്ള വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ചൈനീസ് നീക്കം സൂക്ഷ്മമായി നിരീക്ഷികുന്നുണ്ടെന്നും സൈന്യം വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റഫാല്‍ വിമാനങ്ങള്‍ ലഡാക്ക് വ്യോമ മേഖലയില്‍ പറത്താറുണ്ട്. ചൈനയുടെ ഷിന്‍ജിയാങ്ങിലെയും ടിബറ്റന്‍ മേഖലകളിലെയും വ്യോമതാവളങ്ങളായ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍, ഹോപ്പിങ്, ലിന്‍സി, പാന്‍ഗാട് എന്നിവയെ ഇന്ത്യ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

web desk 3: