Connect with us

india

കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സേനയുടെ വ്യോമാഭ്യാസം

Published

on

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം. ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വ്യോമമേഖലയിലായിരുന്നു സംഭവം.

ജെ-11, ജെ- 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് അഭ്യാസം നടത്തിയത്. ചൈനയുടെ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍ എന്നീ വ്യോമ താവളങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തില്‍ പങ്കെടുത്തത്. എല്ലാത്തരം വിമാനങ്ങള്‍ക്കും പറന്നുപൊങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ഈ വിമാനത്താവളങ്ങള്‍ അടുത്തിടെ നവീകരിച്ചിരുന്നു. വ്യോമാഭ്യാസം സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ വ്യോമ പരിധിക്കുള്ളില്‍ വെച്ചായിരുന്നു അഭ്യാസ പ്രകടനമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ അതിര്‍ത്തിയിലുണ്ടായ സൈനിക വിന്യാസത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേന മേഖലയില്‍ സ്ഥിരമായി മിഗ്-29 അടക്കമുള്ള വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ചൈനീസ് നീക്കം സൂക്ഷ്മമായി നിരീക്ഷികുന്നുണ്ടെന്നും സൈന്യം വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റഫാല്‍ വിമാനങ്ങള്‍ ലഡാക്ക് വ്യോമ മേഖലയില്‍ പറത്താറുണ്ട്. ചൈനയുടെ ഷിന്‍ജിയാങ്ങിലെയും ടിബറ്റന്‍ മേഖലകളിലെയും വ്യോമതാവളങ്ങളായ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍, ഹോപ്പിങ്, ലിന്‍സി, പാന്‍ഗാട് എന്നിവയെ ഇന്ത്യ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദൂരദർശൻ ലോ​ഗോയുടെ നിറംമാറ്റം; എല്ലാം കാവിവത്കരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് സ്റ്റാലിൻ

ദൂരദർശന് കാവിക്കറ നൽകിക്കഴിഞ്ഞുവെന്നും രാജ്യത്തെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ കുറിച്ചു.

Published

on

പബ്ലിക് ബ്രോഡ്കാസ്റ്ററായ ദൂരദർശന്റെ ലോ​ഗോയുടെ നിറം ചുവപ്പിൽ നിന്ന് കാവിയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. ബി.ജെ.പി രാജ്യത്തെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഫാസിസത്തിനെതിരെ ജനങ്ങളുടെ മറുപടിയായിരിക്കും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു.

എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദൂരദർശന് കാവിക്കറ നൽകിക്കഴിഞ്ഞുവെന്നും രാജ്യത്തെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ കുറിച്ചു. ദൂരദർശന്റെ ലോ​ഗോയുടെ നിറംമാറ്റം ഇതിന് ഉദാഹരണമാണ്. തമിഴ് സന്യാസി കവി തിരുവള്ളുവർ കാവിവത്ക്കരിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ മഹാനായ നേതാക്കളുടെ പ്രതിമകളിൽ കാവി പെയിൻ്റ് ഒഴിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിറം മാറ്റം കടുത്ത നിയമവിരുദ്ധവും ബി.ജെ.പി അനുകൂല ചായ്‍വ് പ്രതിഫലിപ്പിക്കുന്നതുമാണെന്നാണ് പ്രതിപക്ഷം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ദൂരദർശനെ കാവിവൽകരിക്കാനുള്ള ശ്രമമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. എന്നാൽ കുങ്കുമപ്പൂവിനോടുള്ള മമതയുടെ ഇഷ്ടത്തെ കുറിച്ച് ജനങ്ങൾക്കറിയാം എന്നായിരുന്നു ഇതിന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായ അനുരാഗ് താക്കൂറിന്റെ പ്രതികരണം. കാവി നിറത്തിലുള്ള ലോഗോ 1982 ൽ പരീക്ഷിച്ചിരുന്നതാണെന്നും വീട്ടിലേക്കുള്ള തിരിച്ചുവരവാണിതെന്നും ബി.ജെ.പി ന്യായീകരിച്ചു.

Continue Reading

india

അമിത് ഷായുടെയും ഭാര്യയുടെയും സമ്പത്ത് 5 വർഷം കൊണ്ട് ഇരട്ടിയായി

മിത് ഷായുടെയും ഭാര്യയുടെയും സ്വന്തം പേരിലുള്ള ആസ്തി ഇപ്പോള്‍ 65.67 കോടി രൂപയുടേതാണ്.

Published

on

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഭാര്യയുടെയും ആസ്തി 5 വര്‍ഷം കൊണ്ട് ഇരട്ടിയായി. ഗാന്ധിനഗറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അമിത് ഷാ, പത്രികയ്ക്ക് ഒപ്പമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏപ്രില്‍ 19നാണ് അമിത് ഷാ പത്രിക സമര്‍പ്പിച്ചത്. ഇത് പ്രകാരം അമിത് ഷായുടെയും ഭാര്യയുടെയും സ്വന്തം പേരിലുള്ള ആസ്തി ഇപ്പോള്‍ 65.67 കോടി രൂപയുടേതാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പത്രികയില്‍ ഇത് 30.49 കോടി രൂപയായിരുന്നുയ അഞ്ച് വര്‍ഷം കൊണ്ട് 100 ശതമാനം വളര്‍ച്ചയാണ് സമ്പത്തില്‍ രേഖപ്പെടുത്തിയത്.

അമിത് ഷായുടെ കൈയ്യില്‍ പണമായും ബാങ്ക് നിക്ഷേപമായും ബാങ്കിലെ സമ്പാദ്യമായും, സ്വര്‍ണം, വെള്ളി എന്നിവയായും ജംഗമ വസ്തുക്കളായും 20.23 കോടി രൂപയുടെ വസ്തുക്കളുണ്ട്. 17.46 കോടി രൂപയുടെ ഓഹരികളും 72.87 ലക്ഷം രൂപ വില മതിക്കുന്ന മൂല്യമേറിയ കല്ലുകളും ഇവരുടെ പക്കലുണ്ട്. എന്നാല്‍ ഒരൊറ്റ വാഹനം പോലും ഇദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം അമിത് ഷായുടെ ഭാര്യ സോനല്‍ ഷായുടെ പേരിലും പണമായും ബാങ്ക് നിക്ഷേപവും സമ്പാദ്യവുമായും ഓഹരി നിക്ഷേപമായും 22.46 കോടി രൂപയുടെ ആസ്തിയുണ്ട്. സ്വര്‍ണം വെള്ളി എന്നിവയുടെ ആഭരണങ്ങള്‍ 1.10 കോടി രൂപയുടേത് സോനലിന്റെ ഉടമസ്ഥതയിലുണ്ട്.

ഗുജറാത്തിലെ ഗാന്ധി നഗറില്‍ കൃഷി ഭൂമിയും വീടുകളും പ്ലോട്ടുകളുമൊക്കെയായി 16.31 കോടി രൂപ വിലമതിക്കുന്ന സ്വത്ത് അമിത് ഷായുടേ പേരിലുണ്ട്. ഗുജറാത്തില്‍ തന്നെ പല ഭാഗത്തായി സോനലിന് 6.55 കോടി വിലമതിക്കുന്ന ഭൂസ്വത്തുക്കള്‍ ഉണ്ട്. അമിത് ഷാക്കെതിരെ നിലവില്‍ മൂന്ന് കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്നും പത്രകയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Continue Reading

india

‘പിണറായി ബിജെപിയുടെ അടിമ; രാഹുല്‍ ഗാന്ധിയെ വിമർശിക്കാന്‍ അർഹതയില്ല’: കെ. സുധാകരന്‍

ബിജെപി യെ സന്തോഷിപ്പിച്ച് ജയിലിൽ പോകാതിരിക്കാനാണ് പിണറായി വിജയന്‍റെ രാഹുൽ ഗാന്ധി വിമർശനമെന്നും കെ. സുധാകരൻ

Published

on

രാഹുൽ ഗാന്ധിക്കെതിരെ സംസാരിക്കാൻ എന്ത് അർഹതയാണ് പിണറായി വിജയന് ഉള്ളതെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ബിജെപിയുടെ അടിമയായി ജീവിക്കുന്ന പിണറായി വിജയന് രാഹുല്‍ ഗാന്ധിയെ വിമർശിക്കാൻ അർഹതയില്ല. അടിമയായിരുന്നില്ലെങ്കിൽ എന്നൊ ജയിലിൽ പോകേണ്ട ആളാണ് പിണറായി വിജയൻ.

ലാവലിൻ കേസിൽ ഉൾപ്പെടെ പിണറായിക്കെതിരെ നടപടി ഇല്ലാത്തത് ബിജെപിയുടെ അടിമയായതു കൊണ്ടാണ്. വർഗീയതയ്ക്ക് എതിരെ പോരാടുന്ന നേതാവാണ് രാഹുൽ ഗാന്ധി. മോദിയെ കടത്തിവെട്ടുന്ന തരത്തിലാണ് പിണറായിയുടെ രാഹുൽ വിമർശനം.

ബിജെപിയെ വിമർശിച്ചാൽ പിണറായിക്ക് ജയിലിൽ പോകേണ്ടി വരും. ബിജെപി യെ സന്തോഷിപ്പിച്ച് ജയിലിൽ പോകാതിരിക്കാനാണ് പിണറായി വിജയന്‍റെ രാഹുൽ ഗാന്ധി വിമർശനമെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Continue Reading

Trending