Connect with us

kerala

അനില്‍ കെ. ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവെച്ചു.

യൂത്ത്‌കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഐ.ടി സെല്‍ മേധാവിയുമായ അനില്‍ കെ. ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവെച്ചു.

Published

on

യൂത്ത്‌കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ഐ.ടി സെല്‍ മേധാവിയുമായ അനില്‍ കെ. ആന്റണി കോണ്‍ഗ്രസിലെ പദവികള്‍ രാജിവെച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും മുന്‍കേരള മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ പുത്രനാണ്.കുറച്ചുകാലമായി കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സജീവമായിരുന്നില്ല. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോയാത്രയില്‍പങ്കെടുത്തില്ലെന്ന് മാത്രമല്ല. യാത്രയെക്കുറിച്ച് പരാമര്‍ശിച്ച് ഒരു പോസ്റ്റ് പോലും ഇടാതിരുന്നത് വിവാദമായിരുന്നു.
ഇന്നലെ മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിനെതിരാണെന്നും ബിബിസി ഇന്ത്യക്കെതിരായി മുന്‍വിധിയോടെ വാര്‍ത്തകള്‍ ചെയ്യാറുള്ളതാണെന്നും അനില്‍ ആന്റണി ട്വീറ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വലിയ തോതില്‍ പാര്‍ട്ടിക്കകത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. അനിലിനെ പുറത്താക്കണമെന്ന് റിജില്‍മാക്കുറ്റിയുള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍പ്രസ്താവ ഇറക്കുകയും ചെയ്തു. നടപടിയുണ്ടാകാനിരിക്കെയാണ് പൊടുന്നനെയുള്ള രാജി.

kerala

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബൈക്കില്‍ നിന്നും പുക വരുന്നത് കണ്ട് പെട്ടെന്ന് തന്നെ നിര്‍ത്തിയ ഉടന്‍ തീ ആളിപടരുകയായിരുന്നു

Published

on

കൊച്ചിയില്‍ ഓടികൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരന്‍ അംഗീത് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കില്‍ നിന്നും പുക വരുന്നത് കണ്ട് പെട്ടെന്ന് തന്നെ നിര്‍ത്തിയ ഉടന്‍ തീ ആളിപടരുകയായിരുന്നു. കാക്കനാട് നിന്നും ചാലക്കുടിയിലേക്ക് പോകും വഴിയാണ് സംഭവം.

Continue Reading

Health

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: വീണ ജോര്‍ജ്

ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു

Published

on

കേരളത്തില്‍ ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു.

കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരും. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

Continue Reading

crime

സൂര്യഗായത്രി വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു

Published

on

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

Continue Reading

Trending