india

കൂടുതൽ ബന്ധം സി.പി.എമ്മിനോട്: സ്കൂൾ കലോത്സവ സംഗീത ശിൽപ നിർമാതാവ്

By webdesk12

January 11, 2023

കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വാഗതാഗാന വിവാദംമൂലം ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. തന്റെ ചിത്രങ്ങള്‍ മനപൂര്‍വ്വം ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് ശ്രദ്ധിക്കണമെന്ന് കനകദാസ് പൊലീസിനോട് ആവശ്യപ്പെട്ടു. കലോത്സവം കഴിഞ്ഞതിനുശേഷം സംഭവം വിവാദമാകാന്‍ കാരണം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയാണെന്ന് കരുതുന്നു.

കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് മനപ്പൂര്‍വ്വമാണ്. ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. താന്‍ സംഘിയല്ല, കൂടുതല്‍ അടുപ്പം സിപിഎം നേതാക്കളുമായാണ്. എം.എ ബോബിയുള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലുള്‍പ്പെടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഭയമില്ല എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് പറയുന്നു. കലാജീവിതത്തിലെ ആദ്യ അനുഭവമാണിതെന്നും കനകദാസ് പറഞ്ഞു.