X

ഖത്തര്‍ ലോകകപ്പിന് ഇന്ന് കിക്കോഫ്;ആദ്യമത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും

നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് ഖത്തറില്‍ തുടക്കമിടും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9 30ന് അല്‍ബായ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.

ഏഷ്യന്‍ കപ്പിലും ഗോള്‍ഡ് കപ്പിലും ഗോള്‍ അടിച്ചു കുട്ടിയാണ്  ഖത്തര്‍ ടീമിന്റെ ഇത്തവണത്തെ വരവ്. അറ്റാക്കിങ് ഫുട്‌ബോള്‍ ശീലമാക്കിയ ടീമിന്റെ സൂപ്പര്‍താരം അല്‍മോസ് അലിയാണ് ടീമിന്റെ കരുത്ത്. പതിനൊന്നാം നമ്പര്‍ ജേഴ്‌സി യണിയുന്ന അക്രം അഫീഫും ഇരുപത്തിയെട്ടാം ജേഴ്‌സി യണിയുന്ന മുഹമ്മദ് മുന്താറിയുമാണ് മറ്റു പ്രധാന താരങ്ങള്‍.

 

web desk 3: