ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നതായി കണ്ടെത്തല്‍. 1.3 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ആന്ധ്രാപ്രദേശ് ഭവന നിര്‍മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹമായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. ആളുകളുടെ ജാതി, മതം, മേല്‍വിലാസം എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

പ്രതിഷേധം ശക്തമായതോടെ ആന്ധ്ര സര്‍ക്കാര്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാക്കി. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോടും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) യോടും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഇതിനു പിന്നാലെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത്.