X
    Categories: indiaNews

പോക്‌സോ നിലവില്‍ വന്നിട്ട് 10 കൊല്ലം; ശിക്ഷ നടപ്പിലായത് 14 ശതമാനം കേസുകളില്‍ മാത്രം

ഡല്‍ഹി: ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമം നിലവില്‍ വന്നിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് 14.03 ശതമാനം കേസുകളില്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്. 43.44 ശതമാനം കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ഇ-കോടതിയില്‍ പോക്‌സോ നിയമത്തിന് കീഴിലുള്ള കേസുകള്‍ വിശകലനം ചെയ്തതിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. എ ഡെക്കഡ് ഓഫ് പോക്‌സോ എന്ന പേരിലാണ് പഠനം നടത്തിയിരിക്കുന്നത്. 2012 മുതല്‍ 2021 വരെയുള്ള 28 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 486 ഇ-കോടതികളില്‍ നിന്നുമുള്ള 230,730 കേസുകളാണ് പഠനവിധേയമാക്കിയിട്ടുള്ളത്.

web desk 3: