X

100 കടന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ ഓസീസ്; ട്രാവിസ് ഹെഡിന് അര്‍ധ സെഞ്ചറി, നിലയുറപ്പിച്ച് ലെബുഷെയ്ന്‍

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. 241 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയ 24 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 139 റണ്‍സ് എന്ന നിലയിലാണ്.

ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും സ്റ്റീവ് സ്മിത്തുമാണ് പുറത്തായത്. മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് മുഹമ്മദ് ഷമിയാണ് വീഴ്ത്തിയത്. 15 പന്തില്‍ 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെയും 9 പന്തില്‍ 4 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെയും ജസ്പ്രീത് ബുംറ മടക്കി. ട്രാവിസ് ഹെഡ്ഡും മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍.

webdesk14: