Connect with us

News

കോലിയുടെ 100; ഗ്യാലറി ഓപ്പണ്‍

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയുടെ നൂറാമത് ടെസ്റ്റ് കൂടിയാണ് മൊഹാലിയില്‍.

Published

on

മൊഹാലി: കോവിഡ് കാലത്തിന് ശേഷം നാലിന് മൊഹലിയില്‍ പി.സി.എ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റില്‍ കാണികളെ അനുവദിക്കും. 50 ശതമാനം കാണികള്‍ക്കാണ് അനുമതി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ് ഈ കാര്യം സ്ഥീരീകരിച്ചത്.

നേരത്തെ കാണികള്‍ക്ക് അവസരമില്ല എന്നായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ ബി.സി.സി.ഐ തീരുമാനം മാറ്റി. പഞ്ചാബിഹില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണിത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയുടെ നൂറാമത് ടെസ്റ്റ് കൂടിയാണ് മൊഹാലിയില്‍. കോവിഡ് കേസുകള്‍ ഗണ്യമായ കുറഞ്ഞ സാഹചര്യത്തില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കാണികളെ അനുവദിക്കുന്നതെന്നു ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

കോവിഡ് മൂന്നാം ഘട്ടം രാജ്യത്ത് തീവ്രമായപ്പോഴായിരുന്നു ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയും ടി-20 പരമ്പരയും. ഇതില്‍ അഹമ്മദാബാദില്‍ നടന്ന ഏകദിന പരമ്പരക്ക് കാണികള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ കൊല്‍ക്കത്തയില്‍ നടന്ന ടി-20 പരമ്പരയില്‍ കാണികളെ അനുവദിച്ചു. ലക്‌നൗവിലും ധര്‍മശാലയിലുമായി നടന്ന ശ്രീലങ്കക്കെതിരായ ടി-20 മല്‍സരത്തില്‍ യു.പി തെരഞ്ഞെടുപ്പ് കാരണം ലക്‌നൗവില്‍ കാണികള്‍ക്ക്് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ധര്‍മശാലയിലെ രണ്ട് മല്‍സരങ്ങളിലും കാണികള്‍ക്ക് അനുമതി നല്‍കി. മൊഹാലി ടെസ്റ്റിനുള്ള ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ലഭിക്കുമെന്ന് പി.സി.എ ട്രഷറര്‍ ആര്‍.പി സിംഗ്ല അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

പ്രമുഖ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വെച്ചാണ് മരിച്ചത്.

Published

on

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വെച്ചാണ് മരിച്ചത്. 83 വയസായിരുന്നു. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2015ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

ശ്രീനിവാസ റാവു ഒരു നാടക കലാകാരനായിട്ടാണ് തന്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. 1978 ല്‍ പ്രണാമം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് കടന്നുവന്നത്. എന്നിരുന്നാലും, പ്രതിഘടന എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും ഹാസ്യ നടനായും വില്ലനായും അദ്ദേഹം തിളങ്ങി. കോട്ട ശ്രീനിവാസ റാവുവും ബാബു മോഹനും തെലുങ്ക് ചലച്ചിത്രമേഖലയില്‍ ഒരു ഹിറ്റ് കോമഡി ജോഡിയായി മാറി.

ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം 1999 ല്‍ വിജയവാഡ ഈസ്റ്റ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിന്റെ പ്രാന്തപ്രദേശമായ കങ്കിപാടു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.

Continue Reading

kerala

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു

തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.

Published

on

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് അപകടം നടന്നത്. തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 14 നും 15 നും എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending