X

വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 3പേര്‍ മരിച്ചു

കല്‍പ്പറ്റ – പടിഞ്ഞാററോഡില്‍ പുഴുമടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 3പേര്‍ മരിച്ചു. മലയാറ്റൂരില്‍ പോയി തിരിച്ചുവരികയായിരുന്നു അുകടത്തില്‍പ്പെട്ടവര്‍.

കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍, ഡിയോണ, സാഞ്‌ജോ ജോസ്, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളായ സ്‌നേഹ, സോന എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇന്ന് വൈകീട്ട് ആറോടെയാണ് അപകടം.

പുഴമുടിക്ക് സമീപം റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിലെ പ്ലാവില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.

ഗുരുതര പരിക്കേറ്റ രണ്ട് പേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ ഒരാള്‍ കല്‍പറ്റ ഫാത്തിമ ആശുരപത്രിയില്‍ ചികിത്സയിലാണ്.

webdesk13: